സാൻറിയാഗോ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ചിലിയിൽ നടന്ന വ്യത്യസ്തമ ാർന്ന സമരമുറയെ കുറിച്ചാണ് ലോകം ചർച്ച ചെയ്യുന്നത്. ചിലിയിലെ തെരുവുകളെ മുഖരിതമാ ക്കിയ ‘നിങ്ങളുടെ വഴിയിൽ ഒരു പീഡകൻ’ എന്ന ഗാനം ലോകം മുഴുവൻ പ്രകമ്പനംകൊള്ളുകയാണ്. p>
സാൻറിയാഗോയിലെ തീരദേശ നഗരമായ വാൽപറേസോയിൽനിന്നുള്ള ഒരു കൂട്ടം സ്ത്രീകളാണ് കണ്ണു മൂടിക്കെട്ടി പ്രസിഡൻറിെൻറ വസതിയിലേക്ക് വ്യത്യസ്തമായ പ്രതിഷേധപരിപാടി നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന അന്താരാഷ്ട്ര ദിനം ആചരിക്കുന്ന നവംബർ 25നായിരുന്നു പ്രതിഷേധം. ഒരാഴ്ചക്കകം ഇത് മറ്റു രാജ്യങ്ങളിലെ സ്ത്രീകൾ ഏറ്റെടുക്കുകയായിരുന്നു. ഇൻറര്‍ ഡിസിപ്ലിനറി വനിത കൂട്ടായ്മയായ ലാസ് ടെസിസ് ആണ് ഈ പ്രതിഷേധ കൂട്ടായ്മക്കു പിന്നിൽ.
‘പുരുഷാധിപത്യം ജഡ്ജിയാണ്, ജനിച്ചതിന് ഞങ്ങളെ വിധിക്കുന്നു, ഞങ്ങളുടെ ശിക്ഷ നിങ്ങൾ കാണാത്ത അക്രമത്തിനാണ്” ഇങ്ങനെയാണ് പാട്ടിെൻറ ആദ്യവരികൾ. വിഡിയോ വൈറലായതിനുശേഷം, വെള്ളിയാഴ്ച അതത് നഗരങ്ങളിലെ പ്രകടനം ആവർത്തിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകളോട് ചിലിയിലെ കൂട്ടായ്മ ആഹ്വാനം ചെയ്തു.പാട്ട് തരംഗമായതോടെ പാരിസ്, ബെർലിൻ, മഡ്രിഡ്, ബാഴ്സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യു.എസ്, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകൾ ‘‘എ റാപ്പിസ്റ്റ് ഇൻ യുവർ പാത്ത്’’ എന്ന പാട്ടിനൊത്ത് ചുവടുവെക്കാൻ തെരുവിലിറങ്ങി. 1990ൽ ജനാധിപത്യത്തിെൻറ തിരിച്ചുവരവിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് രാജ്യമെന്നാണ് ചിലിയില്‍നിന്നുള്ള വാര്‍ത്തകള്‍.
2018 ൽ 25 ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ ലൈംഗികാതിക്രമങ്ങളില്‍ 3,529 സ്ത്രീകൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സാമ്പത്തിക അസമത്വങ്ങൾക്കെതിരെ ഒക്ടോബർ 18 മുതൽ ചിലിയില്‍ രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭകരെ അടിച്ചമർത്താൻ ശക്തമായ നടപടികളാണ് ചിലി സൈന്യം സ്വീകരിക്കുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതടക്കം എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങളാണ് സൈന്യത്തിനുനേരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.