Posted On
date_range Updated On
date_range മോദിയെ കാർട്ടൂൺ ചിത്രമാക്കി അർജൻറീനൻ ചാനൽ വിവാദത്തിൽ
ബ്വേനസ് എയ്റിസ്: ജി20 ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി പരിഹസിച്ച് അർജൻറീനൻ വാർത്ത ചാനൽ. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ സിംപ്സൺസിലെ ഇന്ത്യൻ കഥാപാത്രമായ അപുവായി ചിത്രീകരിച്ചാണ് പരിഹസിച്ചത്.
തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ചാനലിനെതിരെ വിമർശനമുയർന്നു. പ്രധാനമന്ത്രി അർജൻറീനയിൽ വിമാനമിറങ്ങുന്ന ചിത്രത്തോടൊപ്പം ഇൗ കാർട്ടൂൺ കഥാപാത്രത്തിെൻറ ചിത്രവും ചേർത്താണ് പ്രചാരണം. പശ്ചാത്തലത്തിൽ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ റിങ് റിങ് എന്ന ഗാനവും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.