വാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ കത്ത് ലഭിച്ചത്. ഉത്തരകൊറിയയിലെ സൈനിക രഹസ്യാന്വേഷണ മേധാവി കിം യോങ് ചോൽ നേരിെട്ടത്തിയാണ് കത്ത് ട്രംപിന് കൈമാറിയത്. തുടർന്ന് പത്രപ്രവർത്തകരെ കാണാനെത്തിയ പ്രസിഡൻറ് കത്തിനെ കുറിച്ച് പറഞ്ഞത് നല്ലതു മാത്രം. വളരെ നല്ല കത്താണെന്നും താൽപര്യജനകമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അൽപം കഴിഞ്ഞ് കത്തിലെ ഉള്ളടക്കത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യമുണ്ടായി. അതിന് ട്രംപിെൻറ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനിതുവരെ ഇൗ കത്ത് തുറന്നിട്ടില്ല’.
ട്രംപിെൻറ വൈരുധ്യംനിറഞ്ഞ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ട്രോളാവാൻ പിന്നെ സമയമെടുത്തില്ല. എന്നാൽ ചിലർ ട്രംപിനെ പിന്തുണച്ചും രംഗത്തെത്തി. പ്രസിഡൻറ് കിമ്മിനെ ട്രോളിയതാണെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. മറുവശത്ത് കിമ്മാണ് ട്രംപിെന ട്രോളിയതെന്നും അഭിപ്രായമുയർന്നു. ഉത്തരകൊറിയൻ ഭരണാധികാരിയുടെ കത്തിെൻറ അസാധാരണ വലുപ്പമാണ് ഇത്തരക്കാർക്ക് ന്യായീകരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.