Posted On
date_range Updated On
date_range 17 വർഷം തടവുശിക്ഷ: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: രണ്ടാം തോഷഖാന അഴിമതിക്കേസിൽ തനിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇംറാൻ തന്നെ കാണാനെത്തിയ അഭിഭാഷകർ വഴിയാണ് ആഹ്വാനം നടത്തിയതെന്ന് അദ്ദേഹത്തിന്റെ ‘എക്സ്’ അക്കൗണ്ട് വഴിയാണ് പുറംലോകമറിഞ്ഞത്. 2021ൽ സൗദി സർക്കാറിൽനിന്ന് ലഭിച്ച സമ്മാനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാണ് രണ്ടാം തോഷഖാന കേസ്.
വിവിധ കേസുകളുടെ പേരിൽ 2023 ആഗസ്റ്റ് മുതൽ തടവിൽ കഴിയുകയാണ് ഇംറാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.