Posted On
date_range Updated On
date_range തുർക്കി വിമാനാപകടം: കൊല്ലപ്പെട്ടത് പ്രതിശ്രുത വധുവും സുഹൃത്തുക്കളും
ടെഹ്റാൻ: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന് വീണ് മരിച്ചത് വിവാഹത്തിന് മുന്നോടിയായി ദുബൈയിലെത്തിയ പ്രതിശ്രുത വധുവും സുഹൃത്തുക്കളും. തുർക്കിയിലെ പ്രമുഖ വ്യവസായിയുടെ മകളായ മിനാ ബസറാനും സുഹൃത്തുക്കളുമാണ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടത്.
വിവാഹത്തിന് മുമ്പ് ദുബൈയിൽ വെച്ച് സുഹൃത്തുകൾക്കായി മിനാ പാർട്ടി നടത്തിയിരുന്നു. ഇതിൽ പെങ്കടുത്ത് വരുേമ്പാഴാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച വിമാനജീവനക്കാരും സ്ത്രീകളാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് യു.എ.ഇയിൽ നിന്ന് ഇസ്താംബുള്ളിലേക്ക് പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക് സമീപം തകർന്ന് വീണത്. അപകടത്തിൽ വിമാന ജീവനക്കാരുൾപ്പടെ 11 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.