രാജിവെച്ചില്ല: പ്രീത് ഭരാരയെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: രാജിവെക്കാന്‍ തയാറാകാതിരുന്ന ഇന്ത്യന്‍ വംശജനായ അറ്റോണി ജനറല്‍ പ്രീത് ഭരാരയെ യു.എസ് പ്രസിഡന്‍റ് ട്രംപ് പുറത്താക്കി. ഒബാമ ഭരണകൂടം നിയമിച്ച 46 അറ്റോണി ജനറല്‍മാരോട് രാജിവെക്കാന്‍ വെള്ളിയാഴ്ച  ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജിവെക്കില്ളെന്ന് പ്രീത് ഭരാര ട്വിറ്ററിലൂടെ അറിയിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇക്കാര്യവും ഭരാരെ ട്വീറ്റ് ചെയ്തു. ഭരാരയോട് അറ്റോണി സ്ഥാനത്തു തുടരാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ പ്രചാരണവേളയില്‍ ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നടത്തിയ കൂടിക്കാഴ്ചയിലും തുടരാന്‍ ട്രംപ് ആവശ്യപ്പെട്ടതായി ഭരാര വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

യു.എസ് ഓഹരിവിപണി കേന്ദ്രത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഭരാരയെ അമേരിക്കയില്‍ പ്രശസ്തനാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 100ലേറെ കമ്പനി മേധാവികളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഒപ്പം അദ്ദേഹത്തെ ടൈം വാരികയുടെ കവര്‍ ചിത്രമായും തെരഞ്ഞെടുത്തു. സിഖുകാരനായ പിതാവിന്‍െറയും ഹിന്ദുവായ അമ്മയുടെയും മകനായി ജനിച്ച ഭരാര ന്യൂജഴ്സിയിലാണു വളര്‍ന്നത്. 1990ല്‍ ഹാര്‍വഡില്‍നിന്നു ബിരുദം നേടി. 1999 ഓഗസ്റ്റ് 13നാണ് അറ്റോണിയായി ചുമതലയേറ്റത്. 
 

Tags:    
News Summary - Preet Bharara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.