ട്രംപിനെതിരെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ

വാഷിംങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപിനെതിരെ ലോകത്തി​​െൻറ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം. കഴിഞ്ഞ ദിവസം അമേരിക്കക്ക്​ പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്​, സ്റ്റോക്​ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

ട്രംപ്​ രാജ്യത്തെ വിഭജിക്കുകയാണെന്ന്​ സമരക്കാർ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങൾ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ​ജനങ്ങളെ ബഹുമാനിക്കില്ലെന്ന്​ ഉറപ്പാണെന്ന് ​റെസ്റ്റോറൻറ്​ ഉടമയായ സ്ത്രീ മാധ്യമങ്ങളോട്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ട്രംപ്​ സ്​ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങൾ പുറത്ത്​വന്നിരുന്നു.

വെള്ളിയാഴ്​ച നടന്ന ​ട്രംപി​​െൻറ സ്​ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ ​പ്രതിഷേധം സംഘർഷത്തിലേക്ക് ​നീങ്ങുകയും 217 ​പേർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ ​പ്രതിഷേധക്കാർ കടകളും ബസ്​സ്റ്റോപ്പുകളും അടിച്ചു തകർത്തു. സ്​ഥിതി നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ്​ പ്രകടനക്കാർക്ക്​ നേരെ കുരുമുളക്​ സ്​പ്രേ പ്രയോഗിക്കുകയും ഏഴ്​പൊലീസുകാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Politics Women around the world rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.