Posted On
date_range Updated On
date_range കൊളംബിയയിൽ വിമാനാപകടം; 12 മരണം
ബോഗോട്ട: കൊളംബിയയിൽ വിമാന അപകടത്തിൽ 12 മരണം. മേയറുടെ കുടുംബം ഉൾപ്പടെ അപകടത്തിൽ മരിച്ചതായി കൊളംബിയൻ എവിയേ ഷൻ സർവീസ് അറിയിച്ചു. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിെൻറ ഡഗ്ലസ് ഡി.സി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്. 30 സീറ്റുള്ള വിമാനം സാേങ്കതിക തകരാർ മൂലമാണ് അപകടമെന്നാണ് സൂചന.
കൊളംബിയൻ നഗരമായ വില്ലാവിസെൻസിയോയിൽ അതിർത്തി നഗരത്തിലേക്ക് സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്ന് വീണത്. മെറ്റാ പ്രവിശ്യയിൽ ശനിയാഴ്ച പ്രാദേശിക സമയം 10.40ഒാടെയായിരുന്നു സംഭവം.
മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വിമാനം തകർന്നതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.