വാഷിങ്ടൺ: അടുത്ത ജനുവരി ഒന്നുമുതൽ ഭിന്നലിംഗക്കാരെ യു.എസ് സേനയിൽ ഉൾപ്പെടുത്താനൊരുങ്ങി പെൻറഗൺ. സൈന്യത്തിലെടുക്കുന്നതിന് നിരോധനം നടപ്പാക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രണ്ടു ഫെഡറൽ കോടതികൾ വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പിെൻറ നീക്കം. കർശനമായ കായികക്ഷമത പരീക്ഷയും വൈദ്യപരിശോധനയും പൂർത്തിയാക്കുന്നതിനു പുറമെ മാനസികമായും മികവുപുലർത്തുന്ന ഭിന്നലിംഗക്കാർക്കാകും പ്രവേശനം. നിയമനം ജനുവരി ഒന്നിനു തന്നെ ആരംഭിക്കുമെന്ന് പെൻറഗൺ പ്രതിനിധി മേജർ ഡേവിഡ് ഇൗസ്റ്റ്ബേൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.