ഇ​ന്ത്യ​ൻ ബാ​ലി​ക​യു​ടെ തി​രോ​ധാ​നം: സ്വ​ന്തം മ​ക​ളെ വി​ട്ടു​ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദ​മ്പ​തി​ക​ൾ കോ​ട​തി​യി​ൽ 

ഹ്യൂസ്​റ്റൻ: അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ ഇന്ത്യൻ വംശജയായ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസി​​െൻറ രക്ഷിതാക്കൾ ​േകാടതിയെ സമീപിക്കുന്നു. ദത്തുപുത്രിയായ ഷെറി​​െൻറ തിരോധാനത്തെ തുടർന്ന്​ ​െവസ്ലി മാത്യു^സിനി മാത്യു ദമ്പതികളുടെ നാലു വയസ്സുള്ള മകളെ രാജ്യത്തെ ബാലസുരക്ഷ സേവന വിഭാഗം (സി.പി.എസ്​) കൊണ്ടുപോയിരുന്നു.

ഇൗ മകളെ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ്​ മാത്യു ദമ്പതികൾ തിങ്കളാഴ്​ച കോടതിയെ സമീപിക്കുകയെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. രണ്ടാഴ്​ച മുമ്പാണ്​ രാജ്യത്തെ നിയമമനുസരിച്ച്​ കുട്ടിയെ സി.പി.എസ്​ കൊണ്ടുപോയത്​.

ഒക്​ടോബർ ഏഴിന്​ പുലർച്ചെ മൂന്നു​ മണിക്ക്​ പാൽ കുടിക്കാത്തതിനുള്ള ശിക്ഷയായി ഷെറിനെ വീടിനു​ പുറത്ത്​ ​തനിച്ചു​ നിർത്തിയെന്ന്​ പറഞ്ഞ െവസ്ലി മാത്യുവിനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. 15 മിനിറ്റു കഴിഞ്ഞപ്പോൾ മകളെ കാണാനില്ലായിരുന്നെന്നാണ്​ െവസ്ലി പറഞ്ഞത്​.

എന്നാൽ, പിറ്റേന്ന്​ രാവിലെ എട്ടു മണിക്കാണ്​ പൊലീസിനെ അറിയിച്ചത്​. ഷെറിന്​ എന്ത്​ സംഭവിച്ചുവെന്നതി​െനക്കുറിച്ച് കണ്ടെത്താൻ പൊലീസിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല. 

Tags:    
News Summary - Parents of Missing Indian Toddler Want Other Child Back From Authorities-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.