ഹാഫിസ് സയ്യിദിനൊപ്പം നാലു ലശ്​കർ നേതാക്കൾക്കെതിരെയും നടപടി വേണം -യു.എസ്​

വാഷിങ്​ടൺ: പാക്​ ഭീകരൻ ഹാഫിസ് സയ്യിദിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്​റ്റിലായ നാല്​ ലശ്​കറെ ത്വയ്യിബ്ബ തലവൻമാർക്കെതിരെ കൂടി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി​​െൻറ (എഫ്.എ.ടി.എഫ്) ശിപാർശപ്രകാരം നടപടിയെടുക്കണമെന്ന്​ യു.എസ്​. കഴിഞ്ഞ ദിവസം എൻഫോഴ്​സ്​മ​െൻറ്​ അറസ്​റ്റു ചെയ്​ത ലശ്​കറെ ത്വയ്യിബ, ജമാഅത്തു ദ്ദഅ്​വ​ ഭീകരരായ പ്രൊഫസർ സഫർ ഇക്​ബാൽ, യഹ്യ അസീസ്​, മുഹമ്മദ്​ അഷറഫ്​, അബ്​ദുൾ സലാം എന്നിവർക്കെതിരെ നടപടി വേണമെന്നാണ്​ യു.എസ്​ ആവശ്യപ്പെട്ടത്​. യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​െൻറ്​ സൗത്ത്​ ആൻറ്​ സെൻട്രൽ ഏഷ്യ ബ്യൂറോയുടെ മേധാവിയായ ആലീസ്​ വെൽസാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ഭാവിയിൽ പാക്​ മണ്ണിൽ നിന്നും പ്രവർത്തിക്കാൻ തീവ്രവാദ സംഘടനകളുണ്ടാകില്ലെന്നാണ്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞത്​. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ഭീകരസംഘടനകൾക്ക്​ ഫണ്ട്​ സ്വരൂപിക്കുകയും ചെയ്​ത നാലുപേരെ അറസ്​റ്റു ചെയ്​ത പാകിസ്​താൻ നടപടിയെ സ്വാഗതം ചെയ്യുന്നു. ഹാഫിദ്​ സയ്യിദിനൊപ്പം മറ്റ്​ നാലുപേർക്കെതിരെയും വ്യക്തിപരമായി നിയമവ്യവഹാരം നടത്തണം. ലശ്​കർ ഭീകരാക്രമണങ്ങളിൽ ഇരകളായവർ അത്​ ആ​ഗ്രഹിക്കുന്നുവെന്നും ആലീസ്​ വെൽസ്​ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഭീകരർക്കെതിരെ നടപടിയില്ലെങ്കിൽ പാകിസ്​താ​െന കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന്​ ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്‌മയായ എഫ്.എ.ടി.എഫ് താക്കീത്​ ചെയ്​തിരുന്നു. ഹാഫിദ്​ സയ്യിദ്​ അടക്കമുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുന്നു. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിനുവേണ്ടി നല്‍കിയ 40 ശുപാര്‍ശകളില്‍ ഒരെണ്ണം മാത്രമാണ് പാകിസ്താന്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും ശിപാർശപ്രകാരമുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കിയിരുന്നു.
ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ജൂൺ വരെ ഗ്രേ ലിസ്റ്റില്‍തന്നെ നിലനിര്‍ത്താനാണ്​ എഫ്.എ.ടി.എഫ് തീരുമാനം.

Tags:    
News Summary - Pakistan Must Prosecute Top 4 LeT Operatives Along With Hafiz Saeed - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.