Posted On
date_range Updated On
date_range ഭീകര സംഘടനകളെ തുരത്തണമെന്ന് പാകിസ്താനോട് യു.എസ്
വാഷിങ്ടൺ: പാകിസ്താെൻറ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളെ തുരത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന ്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.
പ്രദേശത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ സൈനിക നടപടികൾ ഒഴിവാക്കണമെന്നും യു.എസ് പാകിസ്താനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശിയുമായി ചർച്ച ചെയ്തതായും പോംപിയോ വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്താനിെല ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇന്ത്യക്ക് ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.