യു.എസ്​- ഉത്തരകൊറിയ അനൗദ്യോഗിക ചർച്ച ഫിൻലാൻഡിൽ

ഒാസ്​ലോ: ആണവായുധങ്ങളെച്ചൊല്ലി ഏറെക്കാലയായി സംഘർഷ മുഖത്ത്​ തുടരുന്ന യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ചർച്ച ഫിൻലാൻഡിൽ. ഫിൻലാൻഡ്​ വിദേശകാര്യ മന്ത്രാലയം ഇടപെട്ട്​ നടത്തുന്ന സമാധാന നീക്കങ്ങളിൽ സർക്കാറിതര പ്രതിനിധികളാകും പ​െങ്കടുക്കുക. ദക്ഷിണ കൊറിയ കൂടി ചർച്ചയുടെ ഭാഗമാകും. ഉത്തര കൊറിയയിൽ അമേരിക്കക്ക്​ നയതന്ത്ര പ്രതിനിധിയില്ലാത്തതിനാൽ ഒൗദ്യോഗിക പ്രതിനിധികൾ തമ്മിലെ ചർച്ച പ്രയാസമാകുമെന്നതിനാലാണ്​ അനൗദ്യോഗിക ചർച്ചകൾക്ക്​ ​പ്രാമുഖ്യം നൽകുന്നത്​. ആരൊക്കെ പ​െങ്കടുക്കുമെന്നതു സംബന്ധിച്ച്​ അന്തിമ തീരുമാനമായിട്ടില്ല.

ആണവായുധങ്ങളും ബാലിസ്​റ്റിക്​ മിസൈലുകളും നിരന്തരം പരീക്ഷിച്ച്​ പ്രകോപനം സൃഷ്​ടിച്ച ഉത്തര കൊറിയയുമായി സംഘട്ടനം അവസാനിപ്പിച്ച്​ ചർച്ചക്ക്​ തയാറാണെന്ന്​ കഴിഞ്ഞ ദിവസം യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ ആരൊക്കെ തമ്മിൽ ചർച്ച നടത്തണമെന്ന്​ നേരത്തേ തീരുമാനിക്കണമെന്ന്​ ​വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഇതോടെ, വീണ്ടും സൗഹൃദത്തി​​​െൻറ സാധ്യത മങ്ങുമെന്ന സൂചനകൾക്കിടെയാണ്​ ഫിൻലാൻഡിൽ ചർച്ചകൾക്ക്​ വഴിയൊരുങ്ങുന്നത്​.  

ചർച്ചകളിൽ ആണവ നിരായുധീകരണമാകും മുഖ്യവിഷയമെന്നാണ്​ സൂചന. സമയം, സ്​ഥലം, പങ്കാളികൾ എന്നിവരെ കുറിച്ചൊന്നും അന്തിമ ധാരണയായിട്ടില്ലെന്ന്​ ഫിൻലാൻഡ്​ വിദേശകാര്യ മന്ത്രാലയ വക്താവ്​ പെട്ര സാരിയസ്​ പറഞ്ഞു. 
ചർച്ചക്കു സന്നദ്ധമാണെന്ന്​ ഉത്തര കൊറിയ ഇനിയും ഒൗദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - North Korea, US representatives to meet in Finland-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.