ഇമെയിൽ വിവാദം: ഹിലരിക്ക് എഫ്.ബി.ഐയുടെ ക്ലീൻ ചിറ്റ്

വാഷിങ്ടൺ: ഇമെയിൽ വിവാദത്തിൽ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റന് ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) ക്ലീൻ ചിറ്റ്. ഹിലരി കുറ്റം ചെയ്തതിന് തെളിവില്ലെന്ന് എഫ്.ബി.ഐ മേധാവി ജയിംസ് കോമി അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു.

ആദ്യ അന്വേഷണത്തിൽ ഹിലരിയെ എഫ്.ബി.ഐ നേരത്തെ കുറ്റവിമുക്തയാക്കിയിരുന്നു. ആദ്യത്തേതിൽ കൂടുതലൊന്നും രണ്ടാമത്തെ അന്വേഷണത്തിൽ  കണ്ടെത്താൻ എഫ്.ബി.ഐക്ക് സാധിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇമെയിൽ അയക്കുന്നതിന് സ്വകാര്യ സെർവർ ഉപയോഗിച്ചത് അശ്രദ്ധ കാരണമാണെന്നും ഇതിൽ കുറ്റകരമായതൊന്നും ഇല്ലെന്നും കഴിഞ്ഞ ജൂലൈയിൽ എഫ്.ബി.ഐ വ്യക്തമാക്കിയത്. ഈ നിഗമനം തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ്.ബി.ഐ എത്തിച്ചേർന്നതെന്നും ജയിംസ് കോമി ചൂണ്ടിക്കാട്ടുന്നു.

ഹിലരിയെ കുറ്റവിമുക്തയാക്കി കൊണ്ടുള്ള എഫ്.ബി.ഐ മേധാവിയുടെ കത്ത്
 
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ എഫ്.ബി.ഐയുടെ പ്രഖ്യാപനം ഹിലരിക്ക് ഗുണം ചെയ്യും. ഇമെയിൽ വിവാദം അന്വേഷിക്കാൻ എഫ്.ബി.ഐ തീരുമാനിച്ചതോടെ പ്രചരണത്തിൽ വലിയ തിരിച്ചടി ഹിലരി നേരിട്ടിരുന്നു. എന്നാൽ, കുറ്റവിമുക്തയാക്കിയതോടെ ഹിലരിയുടെ ജനപിന്തുണ വർധിക്കുമെന്നാണ് റിപ്പോർട്ട്.   

അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്ലോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾ ട്രംപിന്‍െറ കഠിനശ്രമം. നോര്‍ത് കരോലൈനയിലെ റെലീഹിലാണ് ഹിലരി അവസാനത്തെ പ്രചാരണവേദി.

ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഹിലരി, ട്രംപിനേക്കാള്‍ രണ്ട് പോയന്‍റ് മുന്നിലാണ്. ഫോക്സ് ന്യൂസ് സര്‍വേയില്‍ ഹിലരിക്ക് 45ഉം ട്രംപിന് 43ഉം ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.

മാത്രം ബാക്കി നിൽകെ എഫ്.ബി.ഐയുടെ പ്രഖ്യാപനം ഹിലരിക്ക് ഗുണം ചെയ്യും. ഇമെയിൽ വിവാദം അന്വേഷിക്കാൻ എഫ്.ബി.ഐ തീരുമാനിച്ചതോടെ പ്രചരണത്തിൽ വലിയ തിരിച്ചടി ഹിലരി നേരിട്ടിരുന്നു. എന്നാൽ, കുറ്റവിമുക്തയാക്കിയതോടെ ഹിലരിയുടെ ജനപിന്തുണ വർധിക്കുമെന്നാണ് റിപ്പോർട്ട്.   

അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്ലോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾ ട്രംപിന്‍െറ കഠിനശ്രമം. നോര്‍ത് കരോലൈനയിലെ റെലീഹിലാണ് ഹിലരി അവസാനത്തെ പ്രചാരണവേദി.

ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഹിലരി, ട്രംപിനേക്കാള്‍ രണ്ട് പോയന്‍റ് മുന്നിലാണ്. ഫോക്സ് ന്യൂസ് സര്‍വേയില്‍ ഹിലരിക്ക് 45ഉം ട്രംപിന് 43ഉം ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.

Tags:    
News Summary - No criminality in Clinton emails - FBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.