​ട്രക്കിൽ നിന്ന്​ ‘നോട്ടുമഴ’; നാട്ടുകാർ അടിച്ചുമാറ്റിയത്​ രണ്ടുകോടിയിലേറെ രൂപ

ന്യൂജഴ്​സി: യു.എസിലെ ന്യൂജഴ്​സി ഹൈവേയിൽ വ്യാഴാഴ്​ച രാവിലെ 8:30ന്​​ സഞ്ചരിച്ചവരിൽ പലരും കീശ നിറയെ നോട്ടുകളുമായ ാണ്​ മടങ്ങിയത്​. അമേരിക്കൻ സെക്യൂരിറ്റി കമ്പനിയായ ബ്രിൻക്​സി​​​െൻറ ട്രക്കിൽനിന്നാണ്​ പൊടുന്നനെ നോട്ടുകൾ വീഴാൻതുടങ്ങിയത്​. ട്രക്കി​​​െൻറ പണമടങ്ങിയ ലോക്കർ അടയാതിരുന്നതാണ്​ ഇതിന്​ കാരണമായത്​.

നടുറോഡിൽ പണം കണ്ടതോടെ നാട്ടുകാർ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തി പണമെടുക്കാൻ തുടങ്ങി. ആളുകൾ കൂടിയതോടെ പ്രദേശത്ത്​ ഗതാഗത തടസ്സവും വാഹനങ്ങളുടെ കൂട്ടിയിടിയുമുണ്ടായി. പൊലീസ്​ സംഭവസ്​ഥലത്തെത്തു​​േമ്പാഴേക്ക്​ ആകെ നഷ്​ടപ്പെട്ട തുക മൂന്നു ലക്ഷം ഡോളറോളം (രണ്ടുകോടിയിലേറെ രൂപ) വരുമെന്നാണ്​ അധികൃതർ പറയുന്നത്​.

പണം തിരികെ നൽകാൻ പൊലീസ്​ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പണം തിരിച്ചു നൽകുന്ന ​ആർക്കെതിരെയും കളവുകേസ് ചുമത്തില്ലെന്നും അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Money Rains Onto New Jersey Highway From Armored Truck; Crashes Happen as People Try to Collect Cash -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.