ഹൂസ്റ്റൺ റാലിയിൽ മോദിയും ട്രംപും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്​ടൺ: ഹൂസ്റ്റണില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്ന്​ വൈറ്റ് ഹൗസ്​.
സെപ്റ്റംബര്‍ 22ന്​ നടക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ പതിനായിരങ്ങൾ പങ്കെടുക്കും. ഹൂസ്റ്റണില്‍ നിന്നും നേരിട്ടു ഇന്ത്യയിലേക്കു വിമാനസർവീസ് പ്രധാനമന്ത്രി ഈ സമ്മളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസംഗങ്ങളും സെനറ്റംഗങ്ങളുമുൾപ്പടെ ആറുപതോളം പേരും കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗവുമായ ടുള്‍സി ഗബ്ബാര്‍ഡ്, രാജാ ക്രുഷ്ണമൂര്‍ത്തി, ജോണ്‍ കൊര്‍ണിന്‍, ഷൈല ജാക്‌സന്‍ ലീ, സെന്റര്‍ ടെഡ് ക്രൂസ് തുടങ്ങിയവരും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

രണ്ടാംവട്ടവും പ്രസിഡൻറ്​ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ട്രംപിന്​ റിപ്പബ്ലിക്കൻ സംസ്ഥാനമെന്നറിയപെടുന്ന ടെക്സസ്സിൽ ഇന്ത്യൻ സമൂഹത്തി​​െൻറ പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഹൂസ്​റ്റൺ റാലിക്ക്​ പിന്നിലുണ്ട്​.



Tags:    
News Summary - Modi-Trump meet at ‘Howdy, Modi!’ event in Houston - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.