മൈക്​ പെൻസ്​ ക്വാറൻറീനിലല്ല; കോവിഡ്​ നെഗറ്റീവെന്ന്​ വക്താവ്​ 

വാഷിങ്​ടൺ: അമേരിക്കൻ ​വൈസ്​ പ്രസിഡൻറ്​ മൈക്​ ​പെൻസിനെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന്​ വൈറ്റ്​ ഹൗസ്​ വക്താവ്​. പരിശോധനയിൽ പെൻസ്​ കോവിഡ്​ നെഗറ്റീവാണെന്ന്​ ​ കണ്ടെത്തി. വൈറ്റ് ഹൗസ്​ മെഡിക്കൽ യൂനിറ്റി​​െൻറ നിർദേശങ്ങൾ അദ്ദേഹം പാലിക്കുന്നുണ്ടെന്നും വക്താവ്​ ഡെവിൻ ഒ മാലി അറിയിച്ചു. 

വൈസ്​ പ്രസിഡൻറിന്​ ദിവസേന കോവിഡ്​ ടെസ്​റ്റ്​ നടത്തുന്നുണ്ട്​. കോവിഡ്​ നെഗറ്റീവായതിനാൽ അദ്ദേഹം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും ഒാഫിസിൽ സജീവമാണെന്നും വക്താവ്​ അറിയിച്ചു. 

വെള്ളിയാഴ്​ച പെൻസി​​െൻറ പ്രസ്​ സെക്രട്ടറി കാറ്റി മില്ലറിന്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്നാണ്​ പെൻസിനും കോവിഡെന്ന വാർത്ത പ്രചരിച്ചത്​. 

കാറ്റി മില്ലറിനെ കൂടാതെ വൈറ്റ്​ ഹൗസിൽ രണ്ടുപേർക്ക്​ കൂടി  കോവിഡ്​-19 സ്​ഥിരീകരിച്ചിരുന്നു. ​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​െൻറ സുരക്ഷാ ഉദ്യോഗസ്ഥനും  മകളായ ഇവാൻകയുടെ പേഴ്​സണൽ അസിസ്​റ്റൻറുമാണ്​ കോവിഡ്​ പോസിറ്റീവായത്​. തുടർന്ന്​ ട്രംപി​നും പെൻസിനും ദിനേന കോവിഡ്​ ടെസ്​റ്റ്​ നടത്താൻ തീരുമാനിച്ചിരുന്നു. 

കൂടാതെ, അമേരിക്കയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം ​െകാടുക്കുന്ന ദൗത്യസംഘത്തിലെ മൂന്നുപേരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ്​ ഡിസീസ്​ (എൻ.​​െഎ.എ.​െഎ.ഡി)ഡയറക്​ടർ ഡോ. ആൻറണി ഫൗസി, സ​െൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ്​ ക്വാറൻറീനിൽ കഴിയുന്നത്​.

Tags:    
News Summary - Mike Pence Not In Quarantine, Tests Negative For COVID-19 - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.