വാഷിങ്ടൺ: അമേരിക്കയുടെ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിെൻറ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എഫ്.ബി.െഎ ഡയറക്ടർ ജയിംസ് കോമിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അന്വേഷണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി അറിയിച്ച് കോമി മെമ്മോ തയാറാക്കിയിരുന്നു.
ഇൗ മെമ്മോയാണ് പുറത്തായത്. ഫെബ്രുവരി 14നാണ് ട്രംപും കോമിയും തമ്മിൽ സംഭാഷണം നടന്നത്. വൈസ് പ്രസിഡൻറ് മൈക് പെൻസിനോട് അമേരിക്കയിലെ റഷ്യൻ അംബാസഡറുമായി സംസാരിച്ചതിനെ കുറിച്ച് നുണപറഞ്ഞതിന് ഫ്ലിൻ ശിക്ഷ ഏറ്റുവാങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ട്രംപുമായി കോമിയുടെ സംഭാഷണം ഉണ്ടായത്. സംഭാഷണത്തിെൻറ മുഴുവൻ രേഖകളും കോമിയുടെ കൈയിലുണ്ടെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫ്ലിൻ നല്ല വ്യക്തിയാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ മുന്നോട്ടുപോകാൻ അനുവദിക്കണെമന്നുമാണ് ട്രംപ് കോമിയോട് ആവശ്യപ്പെട്ടത്. എഫ്.ബി.െഎയുടെ അന്വേഷണത്തിൽ ട്രംപ് ഇടപെടുന്നുവെന്നതിെൻറ ആദ്യ തെളിവാണിതെന്നും ന്യൂയോർക് ടൈംസ് പറയുന്നു. എന്നാൽ, സംഭവം വൈറ്റ് ഹൗസ് നിഷേധിച്ചു. ജനറൽ ഫ്ലിൻ നല്ല വ്യക്തിയാണെന്നത് പ്രസിഡൻറ് നടത്തിയ സാധാരണ അഭിപ്രായ പ്രകടനം മാത്രമാണ്.
ഫ്ലിന്നിെൻറ റഷ്യൻ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമോ മറ്റെന്തെങ്കിലും അന്വേഷണമോ നിർത്തിവെക്കാൻ പ്രസിഡൻറ് ആവശ്യപ്പെട്ടിട്ടില്ല. കോമിയുമായുള്ള സംഭാഷണം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണെന്നും െവെറ്റ് ഹൗസ് അറിയിച്ചു. ട്രംപ് ആവശ്യപ്പെട്ടതിനനുസരിച്ച് കഴിഞ്ഞദിവസമാണ് എഫ്.ബി.െഎ ഡയറക്ടർ ജെയിംസ് കോമി രാജിവെച്ചത്. 2016 പ്രസിഡൻറ് തെരഞ്ഞെടുപ്പുവേളയിൽ ട്രംപും റഷ്യയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിെൻറ മേൽനോട്ട ചുമതല വഹിച്ചുവരുകയായിരുന്നു കോമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.