മുപ്പത്തിമൂന്നു വർഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ: വധശിക്ഷ കാത്ത് 33 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ ശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലപാതകകേസ്​ പ്രതിയായ മൈക്കിള്‍ ലാബ്രിക്‌സി​​െൻറ (57) വധശിക്ഷയാണ്​ വ്യാഴാഴ്ച രാത്രി 10.30ന് ഫ്‌ളോറിഡായില്‍ നടപ്പാക്കിയത്​.

1983 ലായിരുന്നു കേസിനാസ്​പദമായ സംഭവം. മദ്യപിച്ചു ലക്കുക്കെട്ട മൈക്കിള്‍, ലാബല്ലയില്‍ ട്രെയ്‌ലറിനു സമീപം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ഫ്‌ളോറിഡായില്‍ വധശിക്ഷാ നിയമം പാസ്സാക്കിയ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 1991 ല്‍ അന്നത്തെ ഗവര്‍ണ്ണര്‍ ബോബ് മാര്‍ട്ടിനസായിരുന്നു പ്രതിയുടെ ഡെത്ത് വാറൻറില്‍ ആദ്യമായി ഒപ്പു വെച്ചത്.

മാതാവ് പാകം ചെയ്ത താങ്ക്‌സ് ഗിവിങ്ങ് ഡിന്നര്‍ കഴിച്ചതിനു ശേഷമാണ് ഡെത്ത് ചേംബറിലേക്ക് പ്രതി പ്രവേശിച്ചത്.മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.
വിഷം കുത്തിവെച്ചുള്ള വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ശിക്ഷ നിര്‍ബാധം തുടരുകയാണ്.

Tags:    
News Summary - Michael Lambrix Executed After 33 Years on Florida’s Death Row- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.