മെക്​സിക്കോയിൽ ​ട്രംപിനെ 'തൂക്കിലേറ്റിയും കത്തിച്ചും' പ്രതിഷേധം

മെക്​സിക്കൻ സിറ്റി: മെക്​സിക്കോയിൽ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപിനെ പ്രതീകാത്​മകമായി തൂക്കിലേറ്റിയും കത്തിച്ചും പ്രതിഷേധം. മെക്​സിക്കോയിൽ പിശാചി​െൻറ പ്രതീകമായി വിശ്വസിക്കപ്പെടുന്ന പിനാറ്റയുടെ രൂപത്തിലാക്കിയ ട്രംപി​െൻറ കോലം കഴുമരത്തിലേറ്റിയും അടിച്ചും കത്തിച്ചുമാണ്​ ഒരുകൂട്ടമാളുകൾ പ്രതിഷേധിച്ചത്​.

ട്രംപിനോട്​ പുറത്തു പോകൂ എന്ന്​ വിളിച്ച്​ പറയുന്ന പ്രതിഷേധക്കാർ അമേരിക്കൻ ജനത ട്രംപിന്​ വോട്ടുചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്​. നേരത്തെ മെക്​സിക്കൻ ജനതയെ ബലാത്സംഗം ചെയ്യുന്നവരെന്നും മയക്കുമരുന്നുകാരെന്നും വിളിച്ച്​ ട്രംപ്​ ആക്ഷേപിച്ചിരുന്നു. സ്ത്രീകളോട് അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ട്രംപിനെതിരെ  സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തിയിരുന്നു.

Full View
Tags:    
News Summary - Mexican protesters burn pinata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.