ന്യൂയോര്‍ക്ക്: തോക്കുകളുടെ നിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയിൽ ലക്ഷകണക്കിന് പേർ പെങ്കടുത്ത കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ച. കഴിഞ്ഞമാസം ഫ്ലോറിഡയിെല പാർക്ക്ലാൻറ് സ്കൂളിൽ നടന്ന വെടിവെപ്പിൽ 17 മരണം നടന്ന സാഹചര്യത്തിലാണ് 'മാർച്ച് ഫോർ അവർ ലൈവ്സ്' എന്ന പേരിൽ പ്രതിഷേധക്കാർ വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്തത്.
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള റാലിയിൽ പാർക്ക്ലാൻറ് വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോൺസാലൻസ് വാഷിങ്ടൻ ഡി.സിയിൽ വച്ച് പ്രസംഗിച്ചു. പ്രസംഗത്തിൽ പാർക്ക് ലാൻറ് െവടിെവപ്പിൽ കൊല്ലെപ്പട്ടവരുെട പേരുകൾ എടുത്തു പറഞ്ഞ ശേഷം ആറ് മിനുട്ടും 20 സെക്കൻറും അവർ നിശബ്ദയായി. പാർക്ക് ലാൻറ് കൊലപതാകത്തിന് എടുത്ത സമയമായിരുന്നു ആറ് മിനുട്ടും 20 െസക്കൻറും.
സർക്കാറിനോട് സഹായം ചോദിച്ച് കരഞ്ഞ് തങ്ങൾ തളർന്നുവെന്ന് മറ്റൊരു വദ്യാർഥിയായ മിയ മിഡിൽടണ്ണും റാലിയെ അഭിസംേബാധന ചെയ്തുകൊണ്ട് അറിയിച്ചു. തോക്ക് സൂക്ഷിക്കാനുള്ള പ്രായവും, തോക്കുകളുടെ ലഭ്യത സംബന്ധിച്ചും പുതിയ നിയമം വേണമെന്നാണ് മാര്‍ച്ചിലെ പ്രധാനാവശ്യം.
പ്രധാന റാലി കൂടാതെ 800ലേെറ പിന്തുണാ റാലികളും സംഘടിപ്പിക്കാൻ േനതാക്കൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രസിഡൻറ് ഡോണൾഡ് ട്രംപ് റാലിയോട് പ്രതികരിക്കാതെ ഫ്ലോറിഡയിലേക്കു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.