Posted On
date_range Updated On
date_range വാൾമാർട്ട് വിതരണ കേന്ദ്രത്തിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
Byline
വാഷിങ്ടൺ: യു.എസിൽ വാൾമാർട്ട് വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ വിതരണ കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ ആരോഗ്യവിഭാഗം മീഡിയ മാനേജർ അലിസൺ ഹെൻഡ്രിക്സണാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്രമി വാൾമാർട്ടിെൻറ പ്രധാന കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ വെടിയുതിർത്തു.
പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന നാല് പേരുടെയും നില ഗുരുതരമല്ലെന്ന് കാലിഫോർണിയയിലെ സെൻറ് എലിസബത്ത് കമ്യൂണിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അവർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.