വാഷിങ്ടൺ: ഇന്ത്യൻ െഎ.ടി പ്രഫഷനലുകളെയടക്കം പ്രതികൂലമായി ബാധിക്കുന്ന എച്ച്4 വിസ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.എസ് എം.പിമാർ. എച്ച്4 വിസ യു.എസിലെ െഎ.ടി പ്രഫഷനലുകൾക്ക് അവരുടെ കുടുംബത്തെ കൂടെ നിർത്താൻ സഹായിക്കുന്നതാണെന്നും കാലിഫോർണിയയിൽനിന്നുള്ള എം.പിമാർ ആഭ്യന്തര സുരക്ഷ സെക്രട്ടറി ക്രിസ്റ്റ്ജെൻ എം. നെൽസണിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വിസ റദ്ദാക്കുന്നതോടുകൂടി വിദഗ്ധരായ കുടിയേറ്റക്കാർക്ക് അവരുടെ കഴിവുകൾ ഇവിടെ നിക്ഷേപിക്കാൻ കഴിയാതെ വരും. തീരുമാനം പുനഃപരിശോധിക്കുന്ന പക്ഷം യു.എസിെൻറ സമ്പദ്ഘടനയുടെ വളർച്ചക്കും എല്ലാ അമേരിക്കക്കാർക്കും അത് നേട്ടമുണ്ടാക്കുമെന്നും എം.പിമാർ പറയുന്നു.
എച്ച്1 ബി വിസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസിൽ തൊഴിൽ അനുമതി നല്കുന്ന വിസയാണ് എച്ച്4 വിസ. ഇത് കുടുംബാംഗങ്ങൾക്ക് ഇരട്ട വരുമാനത്തിലേക്കുള്ള സാധ്യത തുറന്നിട്ടിരുന്നു. 2015ൽ ഒബാമ സർക്കാർ കൊണ്ടുവന്ന ഇൗ ചട്ടത്തിൽ ഭേദഗതി വരുത്താൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തിരുന്നു. തീരുമാനം പുനഃപരിശോധിക്കാത്തപക്ഷം 70,000ത്തില്‍ പരം എച്ച്4 വിസ കൈവശമുള്ളവരെ ഇത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.