വാഷിങ്ടൺ: ഇസ്രായേലിെൻറ കുടിയേറ്റ പദ്ധതി ഫലസ്തീന്‍ സമാധാനത്തിനും ഇസ്രായേലിന്റെ ജനാധിപത്യ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഒബാമയുടെ ഭരണകാലയളവിലെ അവസാന പ്രസംഗത്തിലാണ് കെറി ഇക്കാര്യം പറഞ്ഞത്. അമേരിക്കയില്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഫലസ്തീൻ –ഇസ്രായേല്‍ പ്രശ്നത്തില്‍ ഒരു തീരുമാനത്തിലെത്താനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദ്വിരാഷ്ട്ര ഫോർമുലയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്ന പരിഹാരം. ഇത് സാധ്യമാക്കാൻ വര്‍ഷങ്ങളായി തങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിഷയം അതിഗുരുതരമായ ഘട്ടത്തിലെത്തിയിരിക്കുന്നു. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള അക്രമവും കുടിയേറ്റവും ഊര്‍ജ്ജിതപ്പെടുത്താനുള്ള തീവ്ര പ്രേരണയും പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. ഇരുരാജ്യത്തിെൻറയും പ്രതീക്ഷയാണ് ഇസ്രായേല്‍ നശിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഇഷ്ടപ്പെടാത്ത ഒരു രാജ്യമെന്ന വികലമായ നയം നടപ്പിലാക്കാൻ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നും കെറി വ്യക്തമാക്കി.
അതേസമയം കെറിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. കെറിയുടെ പ്രസ്താവനയിൽ നിരാശയുണ്ടെന്നും ഇതിലൂടെ അദ്ദേഹം ഫലസ്തീൻ ഭീകരതക്ക് അനുകൂലമായി കാമ്പയിൻ നടത്തുകയാണെന്നും നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.