രണ്ടാമത് ‘സൂ​പ്പ​ർ ചൊ​വ്വ’യിലും​ ജോ ​ൈ​ബ​ഡ​​ന് മുന്നേറ്റം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെ​മോ​ക്രാ​റ്റിക് പ്രൈ​മ​റിയുടെ രണ്ടാമത ് ‘സൂ​പ്പ​ർ ചൊ​വ്വ’ പോരാട്ടത്തിൽ മു​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ൈ​ബ​ഡ​​ന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂ ന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേ​ണി സാ​ൻ​ഡേ​ഴ്​​സിനെ പിന്നിലാക്കി.

മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് ചെയ്യുന്നത്. കറുത്ത വർഗക്കാരിൽ നിന്ന് ലഭിച്ച പിന്തുണയാണ് ഇദ്ദേഹത്തെ തുണച്ചത്. വാഷിങ്ടൺ, നോർത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ സാ​ൻ​ഡേ​ഴ്​​സ് മുന്നിട്ടു നിൽക്കുന്നു.

മാർച്ച് നാലിന് 14 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നടന്ന പ്രൈ​മ​റികളിൽ പത്തിടത്ത് ജോ ബൈഡനും നാലിടത്ത് ബേ​ണി സാ​ൻ​ഡേ​ഴ്​​സും വിജയിച്ചിരുന്നു. മാർച്ച് 14ന് നോർത്ത് മരിയാനാസ്, 17ന് ഫ്ലോറിഡ, ഇല്ലിനോയിസ്, ഒാഹിയോ, അരിസോണ, 24ന് ജോർജിയ, 29ന് പ്യൂട്ടോറിക്ക, ഏപ്രിൽ നാലിന് ലൂസിയാന, ഹവായ്, അലാസ്ക, വ്യോമിങ്, ഏഴിന് വിസ്കോസിൻ, 28ന് ന്യൂയോർക്ക്, പെൻസിൽവാനിയ, മേരിലാൻഡ്, കണക്ടികട്ട്, റോഡ് ഐലൻഡ്, ഡെലവെയർ എന്നിവിടങ്ങളിൽ പ്രൈമറികൾ നടക്കും.

മേയ് രണ്ടിന് കൻസാസ്, ഗുആം, മേയ് അഞ്ചിന് ഇൻഡ്യാന, 12ന് നെബ്രാസ്ക, വെസ്റ്റ് വെർജീനിയ, 19ന് ഒറിഗോൺ, കെന്‍റുകി, ജൂൺ രണ്ടിന് ന്യൂ ജെഴ്സി, ന്യൂ മെക്സികോ, വാഷിങ്ടൺ ഡി.സി, മൊറ്റാനോ, സൗത്ത് ഡെക്കോട്ട, ജൂൺ ആറിന് വിർജിൻ ഐലൻഡിലും ഡെമോക്രാറ്റുകളുടെ പ്രൈമറികൾ നടക്കും.

ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​ൻ ജൂ​ലൈ 13 മു​ത​ൽ 16 വ​രെ വി​സ്​​കോ​ൺ​സ​നി​ലും റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​യു​ടേ​ത്​ ​ആ​ഗ​സ്​​റ്റ്​ 24നും 27​നു​മി​ട​യി​ൽ നോ​ർ​ത്ത്​​ ക​രോ​ലൈ​ന​യി​ലും ന​ട​ക്കും. പ്രൈ​മ​റി​യി​ൽ ഓ​രോ സം​സ്​​ഥാ​ന​ത്തു​ നി​ന്നും ഓ​രോ സ്​​ഥാ​നാ​ർ​ഥി​ക്കും ല​ഭി​ച്ച പ്ര​തി​നി​ധി​ക​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു ല​ഭി​ക്കു​ന്ന​യാ​ളാ​കും പ്ര​സി​ഡന്‍റ്​ സ്​​ഥാ​നാ​ർ​ഥി.

Tags:    
News Summary - Joe Biden wins Second Super Tuesday in Democratic Primary -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.