യു.എസ് അറ്റോണി ജനറലായി ജെഫ് സെഷന്‍സിനെ നിയമിച്ചു

വാഷിങ്ടണ്‍: അലബാമ സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോണി ജനറലായി നിയമിക്കാനുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തിന് സെനറ്റിന്‍െറ അംഗീകാരം. ഇതു സംബന്ധിച്ച് ബുധനാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 47 നെതിരെ 52 പേര്‍ പിന്തുണച്ചു. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഒരാളൊഴികെ എല്ലാവരും സെഷന്‍സിനെതിരെയാണ് വോട്ട് ചെയ്തത്.

റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. സെഷന്‍സിനെ അറ്റോണി ജനറലായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വംശീയപ്രസ്താവനകള്‍ നടത്തി വിവാദത്തിലായ സെഷന്‍സിനെ 1986ല്‍ ഫെഡറല്‍ ജഡ്ജിയായി നിയമിക്കാനുള്ള തീരുമാനം സെനറ്റ് തള്ളിയിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ പ്രസ്താവനകളിലൂടെ ഇപ്പോഴും ചിത്രീകരിക്കുന്നത് ശരിയല്ളെന്ന് അദ്ദേഹം പറഞ്ഞു.

സെഷന്‍െറ നിയമനത്തില്‍ മനുഷ്യാവകാശ, കുടിയേറ്റ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വംശീയത, കുടിയേറ്റം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ജെഫ് സെഷന്‍സ് പുലര്‍ത്തുന്ന നയങ്ങളാണ് അഭിപ്രായവ്യത്യാസത്തിന് കാരണം. ട്രംപിന്‍െറ സമപ്രായക്കാര നായ സെഷന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തെ  തുടക്കം മുതുല്‍ പിന്തുണച്ചിരുന്നു.

 

Tags:    
News Summary - jeff sessions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.