ജപ്പാൻ​ പ്രധാനമന്ത്രി ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും

ന്യൂയോർക്ക്​: ജപ്പാൻ​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും. അമേരിക്കൻ പ്രസിഡൻറ്​ ഒബാമയോടൊത്താവും സന്ദർശിക്കുക. പേൾ ഹാർബർ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണ്​ ആബെ. പേൾ ഹാർബർ ആക്രമണത്തി​​െൻറ 75ാം വാർഷികത്തോടനുബന്ധിച്ചാണ്​ സന്ദർശനം.

നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ ഹിരോഷിമ സന്ദർശിച്ചിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച്​ ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുകയും ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

ജപ്പാൻ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവർത്തിക്കില്ലെന്നും യു.എസുമായുള്ള ​െഎക്യമാണ്​ ലക്ഷ്യമെന്നും അബെ പ്രസ്​താവനയിൽ അറിയിച്ചു.

Tags:    
News Summary - Japanese prime minister visits Pearl Harbor memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.