ജറൂസലം: രണ്ടാഴ്​ചയോളം വിശ്വാസികൾക്കു വിലക്കപ്പെട്ട മസ്​ജിദുൽ അഖ്​സ വീണ്ടും തുറന്നു. രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടതിനുപിന്നാലെ ജൂലൈ 14ന്​ ഇസ്രായേൽ സൈന്യം പ്രവേശനം നിരോധിച്ച മസ്​ജിദിലെ നിയന്ത്രണങ്ങൾ കടുത്ത പ്രതിഷേധത്തിനൊടുവിൽ നീക്കിയതോടെയാണ്​ പ്രാർഥനകൾക്ക്​ തുടക്കമായത്​. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച്​ മുസ്​ലിംകൾ കൂട്ട ബഹിഷ്​കരണം പ്രഖ്യാപിക്കുകയും പകരം തെരുവുകളിൽ ആയിരങ്ങൾ പ​െങ്കടുത്ത നമസ്​കാരം

സംഘടിപ്പിക്കുകയും ചെയ്​തിരുന്നു. നിരവധി ഫലസ്​തീനികൾ ജീവൻ നൽകിയ സമരങ്ങൾക്കൊടുവിൽ എല്ലാ നിയന്ത്രണവും എടുത്തുനീക്കിയതോടെയാണ്​ ബഹിഷ്​കരണത്തിൽ നിന്ന്​ പിന്മാറാൻ ഇസ്​ലാമിക്​ വഖഫ്​ കൗൺസിൽ ആഹ്വാനം ചെയ്​തത്​. രണ്ടാഴ്​ച നീണ്ട ഇടവേളക്കൊടുവിൽ ഇന്നലെ നടന്ന അസ്​ർ നമസ്​കാരത്തിൽ ആയിരങ്ങൾ അണിനിരന്നു. അവസാന നിമിഷവും സംഘർഷം സൃഷ്​ടിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ശ്രമങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റു.

ആരാധനക്കായി എത്തിയർവർക്കു നേരെ സൈന്യം കണ്ണീർ വാതകവും സ​്​റ്റെൻ ഗ്രനേഡും എറിയുകയായിരുന്നു. 50 ലേറെ പേർക്ക്​ പരിക്കേറ്റതായാണ്​ പ്രാഥമിക റിപ്പോർട്ട്​. ​മസ്​ജിദിലേക്കുള്ള പ്രവേശന ഭാഗത്ത്​ സൈന്യത്തെ നിർത്തി ഫലസ്​തീനികൾ പ്രവേശിക്കുന്നത്​ തടഞ്ഞതോടെയാണ്​ സംഘർഷം തുടങ്ങിയത്​. പ്രതിഷേധമുയർന്നതോടെ സൈന്യം അക്രമത്തിലേക്കു തിരിയുകയായിരുന്നു. 

50 വയസ്സിനുതാഴെയുള്ളവർക്ക്​ മസ്​ജിദിൽ പ്രവേശനം വിലക്കിയ ഇസ്രായേൽ,  ചുറ്റും സി.സി.ടി.വി കാമറകളും മുന്നിൽ പുതിയ ഗേറ്റുകളും കമ്പിവേലികളും മെറ്റൽഡിറ്റക്​ടറുകളും സ്​ഥാപിച്ചാണ്​ നിയന്ത്രണം ഉറപ്പാക്കിയിരുന്നത്​. ഇതിൽ പ്രതിഷേധിച്ച്​ മസ്​ജിദ്​ പരിപാലനചുമതലയുള്ള വഖഫ്​ കൗൺസിൽ തെരുവുകളിൽ നമസ്​കാരത്തിന്​ ആഹ്വാനം ചെയ്യുകയായിരുന്നു. ഒാരോ ദിനവും പ്രാർഥനക്കായി തെരുവിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു. വെള്ളിയാഴ്​ച ​‘രോഷത്തി​​െൻറ ദിന’മായി ആചരിക്കാനും തീരുമാനമുണ്ടായി. സമരത്തിന്​ പിന്തുണ അറിയിച്ച ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​ ഇസ്രായേലുമായി എല്ലാ സുരക്ഷാസഹകരണവും അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു. 

തീവ്ര വലതുപക്ഷത്തി​​െൻറ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം നിയന്ത്രണാതീതമായതോടെയാണ്​ പിന്മാറ്റം. എല്ലാ നിയന്ത്രണവും എടുത്തുനീക്കിയതായി ഇസ്രായേൽ സ്​ഥിരീകരിച്ചു. പുതിയ നീക്കത്തെ ഹമാസ്​ സ്വാഗതം ചെയ്​തു. ഇത്​ ചരിത്രവിജയമാണെന്നും വലിയ വിജയം കാത്തിരിക്കു​െന്നന്നും ഹമാസ്​ വക്​താവ്​ പറഞ്ഞു. തെരുവുകളിൽ മിഠായി വിതരണം ചെയ്​തും പ്രകടനം നടത്തിയുമാണ്​ ഫലസ്​തീനികൾ വിജയം ആഘോഷമാക്കിയത്​. ചാനലുകളിലൂടെയും നവമാധ്യമങ്ങളിലും വാർത്ത വന്നതോടെയാണ്​ 

Tags:    
News Summary - Israelis fire tear gas at Palestinians in al-Aqsa-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.