ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന​ം: മ​ധ്യ​സ്​​ഥ​നാ​കാ​മെ​ന്ന്​​ ട്രം​പ്​

വാ​ഷി​ങ്​ടൺ: ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ സ​മാ​ധാ​ന​ത്തി​ന്​ മാ​ധ്യ​സ്​​ഥ്യം വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്.  ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ർ​ഗ​മാ​ണ്​  യു.​എ​സ്​ തേ​ടു​ന്ന​തെ​ന്നും ട്രം​പ്​ അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ നേ​താ​ക്ക​ൾ പ്ര​ശ്​​ന​ങ്ങ​ൾ പ​ര​സ്​​പ​രം ച​ർ​ച്ച​ചെ​യ്യാ​നു​ള്ള വേ​ദി​യാ​ണ്​ ആ​ദ്യം വേ​ണ്ട​ത്. ഇ​തി​ലൂ​ടെ മാ​ത്ര​മേ  സ​മാ​ധാ​ന​പ്ര​ക്രി​യ​ക​ളി​ലേ​ക്ക്​ എ​ത്താ​നാ​വൂ. എ​ന്നാ​ൽ, ഇൗ ​വി​ഷ​യ​ത്തി​ൽ യു.​എ​സോ മ​റ്റു രാ​ജ്യ​ങ്ങ​ളോ ഉ​ട​മ്പ​ടി കൊണ്ടുവരില്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ശ്​​നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ട്രം​പ്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. വൈ​റ്റ്​ ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്കെ​ത്തി​യ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ ​മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​നാ​ണ്​ ട്രം​പ്​ ഉ​റ​പ്പു​ന​ൽ​കി​യ​ത്. ട്രം​പ്​ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ  പ​ശ്ചി​മേ​ഷ്യ​​ൻ സ​മാ​ധാ​ന​പ്ര​ക്രി​യ​ക​ളു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും  ഫ​ല​സ്​​തീ​ൻ-​യു.​എ​സ്​ ബ​ന്ധം ശ​ക്തി​പ്പെ​ടു​​ത്തേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച​ക്കാ​യി അ​ബ്ബാ​സ്​ വൈ​റ്റ്​​ഹൗ​സി​ലെ​ത്തി​യ​ത്. അ​തി​നി​ടെ ഫ​ല​സ്​​തീ​ൻ ജ​ന​ത​യു​ടെ മ​ണ്ണി​ൽ ഇ​സ്രാ​യേ​ലി​​െൻറ അ​ധി​നി​വേ​ശം നി​ർ​ത്താ​ൻ സ​മ​യ​മാ​ണി​തെ​ന്ന്​ അ​ബ്ബാ​സ്​ ഒാ​ർ​മി​പ്പി​ച്ചു. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ​യും ഒ​രു​മി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​നും ഇരുനേതാക്കളുംധാ​ര​ണ​യിലെത്തി.

ര​ണ്ട​ര മാ​സം മു​മ്പ്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ​ൈവ​റ്റ്​​ഹൗ​സി​ലെ​ത്തി​യി​രു​ന്നു. അ​ന്ന്​ നെ​ത​ന്യാ​ഹു​വി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​​സ​മ്മേ​ള​ന​ത്തി​ൽ ഫ​ല​സ്​​തീ​ൻ പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ൻ ദ്വി​രാ​ഷ്​​ട്ര​ഫോ​ർ​മു​ല മാ​ത്ര​മേ​യു​ള്ളൂ എ​ന്ന വാ​ദം​ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഏ​ക​രാ​ഷ്​​ട്ര​മാ​യാ​ലും ര​ണ്ടു രാ​ഷ്​​ട്ര​മാ​യാ​ലും ഇ​രു​ക​ക്ഷി​ക​ളും അം​ ഗീ​ക​രി​ക്കു​ന്ന പ​രി​ഹാ​ര​മാ​ർ​ഗ​ത്തെ പി​ന്തു​ണ​ക്കു​മെ​ന്നു​മാ​യി​ര​ന്നു ട്രം​പ്​ പ്ര​സ്​​താ​വി​ച്ച​ത്.

Tags:    
News Summary - Israel-palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.