മാതാവ് ദാഹജലം അന്വേഷിച്ച് പോയി; മരുഭൂമിയിൽ മകൾ മരിച്ചുവീണു

ഫീനിക്സ്: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അരിസോണയിലെ മരുഭൂമിയിൽ ഇന്ത്യയിൽനിന്നുള്ള കുടിയേറ്റ സ ംഘത്തിലെ ആറു വയസ്സുകാരി ചൂടേറ്റ് മരിച്ചു. ഗുരുപ്രീത് കൗർ എന്ന കുട്ടിയാണ് മരിച്ചതെന്ന് യു.എസ് ബോർഡർ പെട്രോൾ ഉദ് യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ ലൂക്ക്വില്ലിയിൽ ബുധനാഴ്ചയാണ് സംഭവം.

അഞ്ച് ഇന്ത്യക്കാരടങ്ങുന്ന സംഘമാണ് മെക്സിക്കോ വഴി അതിർത്തി കടക്കാൻ എത്തിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പത്തോടെ ഇവരെ കള്ളക്കടത്ത് സംഘം പണം വാങ്ങി ലൂക്ക്വില്ലിക്ക് 27 കിലോമീറ്റർ പടിഞ്ഞാറ് എത്തിച്ചു. ഏറെ നടന്ന് തളർന്നപ്പോൾ ആറു വയസ്സുകാരിയുടെ അമ്മയും സംഘത്തിലെ ഒരു സ്ത്രീയും വെള്ളം അന്വേഷിച്ച് പോയി. മറ്റൊരു സ്ത്രീക്കും കുട്ടിക്കുമൊപ്പമാണ് മകളെ ഏൽപ്പിച്ചത്. എന്നാൽ വെള്ളമന്വേഷിച്ച് നടന്ന സ്ത്രീകൾക്ക് മരുഭൂമി‍യിൽ വഴിതെറ്റി. 22 മണിക്കൂറിനു ശേഷം ബോർഡർ പെട്രോൾ സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. ഇംഗ്ലീഷ് അറിയാത്ത സ്ത്രീ ആംഗ്യ ഭാഷയിൽ മകൾ മരുഭൂമിയിലുണ്ടെന്ന് അറിയിച്ചു. നാലു മണിക്കൂർ തെരച്ചിലിനു ശേഷം അമേരിക്കൻ അതിർത്തിയിൽനിന്നും 1.6 കിലോമീറ്റർ മാത്രം അകലെ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

42 ഡിഗ്രിയായിരുന്നു ഇവിടെ ചൂട്. ആറുവയസ്സുകാരിയെ ഏൽപിച്ചിരുന്ന സ്ത്രീയും മകളും അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ചെങ്കിലും പൊലീസിന്‍റെ പിടിയിലായി.

ഈ വർഷം മേയ് 30 വരെ 58 കുടിയേറ്റക്കാരാണ് തെക്കൻ അരിസോണയിലെ മരുഭൂമിയിൽ അതിർത്തി കടക്കുന്നതിനിടെ മരിച്ചത്. മെക്സിക്കോ വഴി അനധികൃതമായി അമേരിക്കയിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
Tags:    
News Summary - indian Girl Died In US Desert As Mother Went To Look Water-world-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.