ന്യൂയോർക്: യു.എസിലെ വിഖ്യാതമായ ടെലിവിഷൻ ക്വിസ് മത്സരത്തിൽ ഒരുലക്ഷം ഡോളറിെൻ റ(ഏതാണ്ട് 68.95 ലക്ഷം രൂപ) സമ്മാനം കരസ്ഥമാക്കിയത് ഇന്തോ-യു.എസ് വംശജൻ. 2019 ടീൻ ജിയോപാർഡി മത്സരത്തിലാണ് അവി ഗുപ്ത ഒന്നാമതെത്തിയത്. ഗുപ്തയോട് പരാജയപ്പെട്ട മൂന്നുപേരും ഇന്ത്യൻ വംശജരാണ്. ഒറിഗോണിലെ പോർട്ലൻഡിൽനിന്ന് അടുത്തിടെയാണ് അവി ഗുപ്ത ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തെൻറ ഉജ്വല വിജയം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഗുപ്തക്ക്. ജിയോപാർഡി മത്സരം തെൻറയും കുടുംബത്തിെൻറയും ജീവിതത്തിെൻറ ഭാഗമായിരുന്നെന്ന് ഗുപ്ത പറഞ്ഞു. രണ്ടാംസ്ഥാനത്തെത്തിയ റയാൻ പ്രസ്ലർക്ക് 50,000 ഡോളർ സമ്മാനമായി ലഭിച്ചു.
മിയാമിയിൽ നിന്നുള്ള ലൂകാസ് മൈനർക്കാണ് മൂന്നാംസ്ഥാനം. 25000 ഡോളറാണ് സമ്മാനം. ആകെ 15 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.