വാഷിങ്ടൺ: ഇന്ത്യയും യു.എസും തമ്മിൽ നടത്താനിരുന്ന നയതന്ത്ര ചർച്ച മാറ്റിവെച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട റെക്സ് ടിേല്ലഴ്സെൻറ പിൻഗാമി ചുമതലയേൽക്കാൻ വൈകുമെന്നു കണ്ടാണ് ചർച്ച മാറ്റിവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ്ഹൗസ് സന്ദർശന സമയത്താണ് ഇന്ത്യ-യു.എസ് ഉഭയകക്ഷി ചർച്ച പ്രഖ്യാപിച്ചിരുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ പെങ്കടുക്കുന്ന സുപ്രധാന ചർച്ച ഏപ്രിൽ 18-19 തീയതികളിൽ നടത്തുമെന്നായിരുന്നു തീരുമാനം. ടില്ലേഴ്സെൻറ പിൻഗാമിയായി ട്രംപ് പ്രഖ്യാപിച്ച മൈക് പോംപിയോക്ക് യു.എസ് സെനറ്റ് അംഗീകാരം ആവശ്യമാണ്. ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട സെനറ്റ് പോംപിയോയുടെ നിയമനം അംഗീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. ഇതു പരിഗണിച്ചാണ് ചർച്ച അനിശ്ചിതമായി നീട്ടിവെക്കുന്നത്.
ഇൗ വാരമാദ്യം ഇന്ത്യൻ വിദേശ, പ്രതിരോധ സെക്രട്ടറിമാർ ചർച്ചക്കായി യു.എസിലുണ്ടായിരുന്നു. ടില്ലേഴ്സനെ സെക്രട്ടറി സ്ഥാനത്തുനിന്ന് ട്രംപ് നീക്കിയ സമയത്താണ് ഇന്ത്യൻ സംഘം യു.എസിെലത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം തന്നെ ചർച്ചകൾ തുടർന്നു. ഇതിനിടക്കാണ് ചർച്ച നിർത്തിവെക്കാനും മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാനും തീരുമാനിക്കുന്നത്. എന്നാൽ, ഇൗ വേനലിനുമുമ്പ് ചർച്ച നടക്കാൻ സാധ്യതയില്ല. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധം ഉയർത്തുകയാണ് ചർച്ചകൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ അവസാനത്തിനുശേഷം പല തീയതികളും ചർച്ചക്കായി പരിഗണനക്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.