രാജിവെച്ചില്ല: ഇന്ത്യൻ വംശജനായ അറ്റോണി ജനറലിനെ ട്രംപ്​ പുറത്താക്കി

വാഷിങ്​ടൺ​: രാജിവെക്കാൻ തയാറാകാതിരുന്ന ഇന്ത്യൻ വംശജനായ അറ്റോണി ജനറൽ പ്രീത്​ ഭരാരെയെ ട്രംപ്​ പുറത്താക്കി. ​ ഒബാമ ഭരണകൂടം നിയമിച്ച​ 46 അറ്റോണി ജനർൽമാരോട്​ രാജിവെക്കാൻ വെള്ളിയാഴ്​ച ​അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ ആവശ്യപ്പെട്ടിരുന്നു​. എന്നാൽ താൻ രാജിവെക്കില്ലെന്ന്​ പ്രീത്​ ഭരാരെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെ തുടർന്നാണ്​ ഇദ്ദേഹത്തെ പുറത്താക്കിയത്​. ഇക്കാര്യവും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

അമേരിക്കൻ ഒാഹരി വിപണികേന്ദ്രത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ്​ ഭരാരെയാണ്​ അമേരിക്കയിൽ പ്രശസ്​തനാക്കിയത്​. ഇതുമായി ബന്ധപ്പെട്ട്​ നൂറിലേറെ കമ്പനി മേധാവികളെയാണ്​ അദ്ദേഹം ചോദ്യം ചെയ്​തത്​. നിരവധി സ്ഥാപനങ്ങൾക്ക്​ പിഴ ചുമത്തുകയും ചെയ്​തു.

Tags:    
News Summary - India-born US Attorney Preet Bharara Refuses to Quit, Trump 'Fires' him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.