ട്രംപിനെതിരെ ഇംപീച്ച്മെന്‍റ്: വ്യവസ്ഥകൾ തയാറാക്കാൻ സ്പീക്കറുടെ നിർദേശം

വാഷിങ്ടൺ: അധികാര ദുർവിനിയോഗം നടത്തിയതിന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടിക്ക് വിധേയനാകണമെന്ന് സ്പീക്കർ നാൻസി പെലോസി. ഇംപീച്ച്മെന്‍റ് നടപടിയുടെ വ്യവസ്ഥകൾ തയാറാക്കാൻ ജനപ്രതിനിധി സഭയായ കോൺഗ്രസിന്‍റെ ജുഡീഷ്യറി സമിതിക്ക് സ്പീക്കർ നിർദേശിച്ചു.

കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ട തെളിവെടുപ്പിന് ശേഷമാണ് സ്പീക്കറുടെ നടപടി. ഇംപീച്ച്മെന്‍റ് നടപടിയിൽ ഡിസംബർ 25ന് മുമ്പുതന്നെ കോൺഗ്രസിൽ വോട്ടെടുപ്പ് നടക്കും. തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിലേക്ക് ഇംപീച്ച്മെന്‍റ് നടപടികൾ നീങ്ങും.

അതേസമയം, ഇംപീച്ച്മെന്‍റ് നടപടിയെ പ്രതിരോധിച്ച് ട്രംപ് വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണം നടത്താൻ യുക്രെയ്ന് മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.

Tags:    
News Summary - Impeachment against Donald Trump: US Congress Speaker Nancy Pelosi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.