വാഷിങ്ടൺ: സാമ്പത്തിക ഉത്തേജന പാക്കേജും ലോക്ഡൗണും അടക്കം കോവിഡിനെ നേരിടാൻ ഇന്ത ്യ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണയെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). കോവിഡ് അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലക്കാണ് സർക്കാർ ഊന്നൽ നൽകേണ്ടതെന്നും ഐ.എം.എഫ് ഏഷ്യ പസഫിക് ഡയറക്ടർ ചാങ് യോങ് റീ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നയപരമായും സാമ്പത്തികമായും സ്വീകരിച്ച പദ്ധതികൾ വിപണിയെ ചലിപ്പിക്കാനുതകുന്നതാണ്. വായ്പ എടുക്കുന്നവർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.