വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ഇന്നു മുതൽ തുടങ് ങുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മെക്സിക്കൻ അതിർത്തി വഴി മധ്യ അമേരിക് കൻ രാജ്യങ്ങളിൽനിന്നെത്തുന്നവരുടെ ഒഴുക്ക് തടയാനാണിത്. 10 നഗരങ്ങളിൽനിന്നുള്ള നൂറു കണക്കിന് കുടിയേറ്റ കുടുംബങ്ങൾ രാജ്യംവിടണമെന്ന് യു.എസ് കോടതി ഉത്തരവിറക്കിയിരുെന്നങ്കിലും നടപ്പായിരുന്നില്ല.
അനധികൃതമായി രാജ്യത്തെത്തുന്നവരെ നിയമപരമായി നേരിടാനാണ് നീക്കമെന്ന് ട്രംപ് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ് അനധികൃതമായി രാജ്യത്ത് കഴിയുന്ന ആയിരക്കണക്കിനു പേരെ യു.എസ് കുടിയേറ്റ-കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.