ഹ്യൂസ്റ്റൻ: ഹൗഡി മോദി പരിപാടി അരേങ്ങറിയ ഹ്യൂസ്റ്റനിലെ എൻ.ആർ.ജി സ്റ്റേഡിയത്തി ന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘അഡിയോസ് മോദി’ പ്രതിഷേധം. ആയിര ക്കണക്കിന് പ്രതിഷേധകരാണ് മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്റ്റേഡിയത്തിന് മുന്നിലെത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
മോദി തിരിച്ചുപോകുക, കശ്മ ീരിലെ സ്ഥിതിഗതികളെക്കുറിച്ച് ചോദ്യങ്ങൾക്ക് മറുപടി പറയുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ‘അഡിയോസ് മോദി’ ഹാഷ്ടാഗിന് കീഴിൽ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ നിന്നെല്ലാമുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായി.
‘‘യഥാർഥ ഹിന്ദുക്കൾ ആൾക്കൂട്ടക്കൊല നടത്തില്ല, ഹിന്ദുയിസം യഥാർഥമാണ്, ഹിന്ദുത്വം വ്യാജമാണ്’’ തുടങ്ങിയ പോസ്റ്ററുകളും ഹൗഡി മോദിയെ പരിഹസിച്ച് ‘റൗഡി മോദി’ പ്ലക്കാർഡും പ്രതിഷേധകർ ഉയർത്തി. വെളുത്ത തീവ്രവാദികളുടെയും ഹിന്ദുത്വ തീവ്രവാദികളുടേയും സംഗമമാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഹിന്ദു തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾക്ക് ഹൈന്ദവതയെ മറയാക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദുസ് ഫോർ ഹ്യൂമൻറൈറ്റ്സ് ഗ്രൂപ് സഹ സ്ഥാപക സുനിത വിശ്വനാഥ് പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വര-മതേതര ഭരണഘടന മോദി ഭരണത്തിൽ കടുത്ത ഭീഷണി നേരിടുകയാണെന്ന് ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ വൈസ് പ്രസിഡൻറ് സയ്യിദ് അഫ്സൽ അലി പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയ നടപടിക്ക് കൈയടി ലഭിക്കാനുള്ള പ്രചാരണ വേലയായിരുന്നു മോദിക്കിതെന്നും വരാനിരിക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായിരുന്നു ട്രംപിനെന്നും ഹഫ്പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വിമർശനമുന്നയിച്ചു. പ്രതിഷേധത്തെ ഇന്ത്യൻ മാധ്യമങ്ങൾ അവഗണിച്ചപ്പോൾ സി.എൻ.എൻ ഉൾപ്പെടെയുള്ള യു.എസ് മാധ്യമങ്ങൾ മികച്ച കവറേജ് നൽകി. മോദിയും ട്രംപും ഒരു നാണയത്തിെൻറ ഇരുവശങ്ങളെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.