ഹൂസ്റ്റൺ ദുരന്ത ബാധിതർക്ക് അഭയം നൽകി അമേരിക്കയിലെ മുസ് ലിം പള്ളികൾ 

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിലും കനത്ത വെള്ളപ്പൊക്കത്തിലും കിടപ്പാടം ഉള്‍പ്പടെ സര്‍വതും നഷ്ടപ്പെട്ടവർക്ക് സഹായവുമായി അമേരിക്കയിലെ മുസ് ലിം പള്ളികൾ. ദുരന്തത്തിന്‍റെ ഇരകൾക്ക് അഭയം നല്‍കുന്നതിനും ഭക്ഷണം അടക്കം പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് സഹായം നൽകിയത്. ഇതിനായി ഹൂസ്റ്റണ്‍ ഉൾപ്പെടെ ടെക്‌സസിലെ 25 മുസ് ലിം പള്ളികൾ സെപ്റ്റംബര്‍ ഒന്നിന് തുറന്നു കൊടുത്തു.

വലിയ പെരുന്നാൾ ദിവസം പള്ളിയിൽ നമസ്കാരത്തിനായി എത്തിയവര്‍ക്ക് പുതിയ അതിഥികളെ സ്വീകരിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സംതൃപ്തിയുണ്ടെന്ന് ഇസ് ലാമിക് സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് എം.ജെ. ഖാന്‍ പറഞ്ഞു. ദൈവം സൃഷ്ടിച്ച മനുഷ്യരെയെല്ലാം ഒന്നായി കാണുന്നതിനും അവരുടെ ആവശ്യങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനും കഴിയുന്നതാണ് ഏറ്റവും വലിയ ദൈവ സ്‌നേഹമെന്നും ഖാന്‍ വ്യക്തമാക്കി. 
 

ഹൂസ്റ്റണിലെ വിവിധ സിറ്റികളിൽ ഏകദേശം 2,50,000 മുസ് ലിംകള്‍ താമസിക്കുന്നുണ്ട്. അവരുടെ പള്ളികളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമാണ് ഹാര്‍വി ദുരിത ബാധിതരെ സംരക്ഷിക്കുന്നതിന് ആദ്യമായി മുന്നോട്ടു വന്നതെന്നും ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Full View

Video Courtesy: Associated Press

Tags:    
News Summary - Houston mosques open doors to Harvey victims in America -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.