വാഷിങ്ടൺ: തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് വിശാല കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ പരാജയപ്പെെട്ടന്നും തെറ്റിൽനിന്ന് പാഠം പഠിക്കുമെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. വലിയ വിശ്വാസലംഘനമാണിത്. തിരുത്തലിന് ഏറെ പണിപ്പെടേണ്ടിവരും. വിവര ചോർച്ചയുടെ കാരണം കണ്ടെത്താൻ വർഷങ്ങളെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാജവാർത്തയും വിദ്വേഷപ്രസംഗവും തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകളും തടയാനാവശ്യമായ നടപടിയെടുക്കാനായില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ സമ്മതിച്ചു.
2018 തെരഞ്ഞെടുപ്പുകളുടെ വർഷമാണ്. ഇത് മുന്നിൽക്കണ്ട് ട്രോളുകളടക്കമുള്ളവ പ്രചരിക്കുന്നത് തടയാൻ സംവിധാനമൊരുക്കും. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെെട്ടന്ന് ആരോപണമുള്ള റഷ്യയിലെ ഇൻറർനെറ്റ് റിസർച്ച് ഏജൻസി(െഎ.ആർ.എ)യുടെ പേജുകൾ ഒഴിവാക്കിയത്, തെരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടിയുടെ ഭാഗമാണ്.
കഴിഞ്ഞ വർഷത്തെ യു.എസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് നിർമിത ബുദ്ധി പരീക്ഷിച്ചിരുന്നു. വ്യാജപ്രചാരണം നടത്തുന്ന ട്രോളുകളും വാർത്തകളും ഇതുവഴി നീക്കാനായി. ഉള്ളടക്കം പരിശോധിക്കാനും സുരക്ഷക്കും ഇപ്പോൾ 15,000 പേരുണ്ട്. ഇൗ വർഷാവസാനം ഇവരുടെ എണ്ണം 20,000ആക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ പ്രത്യേക സുരക്ഷാസംവിധാനം ഏർപ്പെടുത്തുകയും 30,000 വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്തു. ജർമൻ തെരഞ്ഞെടുപ്പിൽ പ്രാേദശിക തെരഞ്ഞെടുപ്പുകമീഷനുമായി സഹകരിച്ച് വ്യാജവിവരം കണ്ടെത്താൻ ഫേസ്ബുക്ക് പുതിയ സംവിധാനം വികസിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ ജയിപ്പിക്കാൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തി വിവര വിശകലന കമ്പനിയായ കേംബ്രിജ് അനലിറ്റികക്ക് വിറ്റതായി കണ്ടെത്തിയിരുന്നു. ഇൗ സംഭവത്തിൽ യു.എസ് പ്രതിനിധി സഭാ സമിതിക്കുമുമ്പാകെ ഏപ്രിൽ 11ന് സക്കർബർഗ് ഹാജരാകും. തനിക്കുപകരം പ്രതിനിധിയായിരിക്കും ഹാജരാകുക എന്നാണ് സക്കർബർഗ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിവാദം ചൂടുപിടിച്ച സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ട് ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.