മീടൂവിനെ പിന്തുണച്ച് ജില്ലെറ്റിന്‍റെ പരസ്യം; ട്വിറ്ററിൽ ഡിസ് ലൈക് കാമ്പയിൻ

ഷേവിങ് കമ്പനിയായ ജില്ലെറ്റിന്‍റെ പുതിയ പരസ്യത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. മീ ടൂ ക്യാമ്പൈനെ പിന്തുണക ്കുന്ന പ്രമേയവുമായെത്തിയ പരസ്യം കൈയ്യടി നേടിയതിന് പിന്നാലെ വിമർശനവുമായി ഒരുകൂട്ടർ രംഗത്തെത്തി.

മീ ടു മൂവ ്മെന്‍റ്ിനെ പിന്തുണച്ച് കൊണ്ട് 'ദ ബെസ്റ്റ് മെൻ കാൻ ഗെറ്റ്' എന്ന ടാഗ് ലൈൻ മാറ്റി 'ദ ബെസ്റ്റ് മെൻ കാൻ ബി' എന്നാക്കി യാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്. പുരുഷന് നേരെ കൈചൂണ്ടുമ്പോൾ 'പുരുഷനെപ്പോഴും പുരുഷനാണെന്ന്' പറയാതെ എന്ത് ന ല്ലത് ചെയ്യാനാവുമെന്ന് ചിന്തിക്കൂവെന്നാണ് പരസ്യം പറഞ്ഞ് വെക്കുന്നത്. സ്ത്രീത്വത്തെ ബഹുമാനിക്കുന്ന പുരുഷരാക ൂവെന്നും പരസ്യം ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ ആൺകുട്ടികളാണ് നാളത്തെ പുരുഷരെന്നും അവർ എല്ലാം കാണുന്നുണ്ടെന്നും പരസ്യം പറയുന്നുണ്ട്.

Full View

എന്നാൽ പരസ്യം പുരുഷൻമാർക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തെത്തിയത്. പരസ്യത്തിന് പിന്നിൽ വലിയ പ്രൊപ്പഗാണ്ടയുണ്ട്. ആണുങ്ങളെല്ലാം ഭീകരരാണെന്നാണ് പരസ്യം പറയുന്നതെന്നും അവരുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും എമ്മി അവാർഡ് ജേതാവും ട്രംപ് അനുകൂലിയുമായ ജെയിംസ് വൂഡ് ട്വിറ്ററിൽ കുറിച്ചു. ടി.വി അവതാരകൻ പിയേഴ്സ് മോർഗനും പരസ്യത്തെ എതിർത്ത് രംഗത്തെത്തി. പരസ്യം എല്ലാ പുരുഷൻമരെ ഉപദ്രവകാരികളെന്നാണ് വിശേഷിപ്പിക്കുന്നതെന്നാണ് മോർഗന്‍റെ ട്വീറ്റ്.

പരസ്യത്തിനെതിരെ ഡിസ് ലൈക് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പരസ്യത്തിന് 5 ലക്ഷത്തിലധികം ഡിസ് ലൈക് യൂടൂബിൽ ലഭിച്ചപ്പോൾ 2 ലക്ഷം ലൈക്സ് മാത്രമാണ് ലഭിച്ചത്. എന്നാൽ പരസ്യം യൂടൂബിൽ ട്രെൻഡിങ്ങാണ്.

ലണ്ടനിലെ കിം ഗെഹ്‌റിഗ് ആണ് ജില്ലെറ്റിനു വേണ്ടി പുതിയ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം, പരസ്യത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. പരസ്യം പുരുഷ വിരുദ്ധമല്ല. ഇത് മനുഷത്വത്തിന് അനുകൂലമാണ്. ഇനിയും മാറേണ്ടവർക്ക് വേണ്ടിയുള്ളതാണെന്നും മാർട്ടിൻ ലൂഥറിന്‍റെ മകൾ ബേർണിസ് കിങ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Gillette #MeToo ad Rebrand Sparks Debate-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.