ഗസാല ഹഷ്മി വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി

വെര്‍ജിനിയ: വെര്‍ജീനിയ സെനറ്റില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിത പ്രതിനിധി. കഴിഞ്ഞ ആഴ്​ച നടന്ന തെരഞ്ഞെടുപ ്പിൽ വെര്‍ജീനിയ ഡിസ്ട്രിക്റ്റ് പത്തില്‍ നിന്ന്​ വിജയിച്ച ഇന്ത്യൻ വംശജയായ സാല ഹഷ്മിയാണ്​ ചരിത്രത്തിൽ ഇടംനേടി യത്​. സെനറ്റര്‍ ഗ്ലെന്‍ സ്റ്റാര്‍ട്ട്‌വ​െൻറിനെതിരെ വൻ ഭൂരിപക്ഷത്തോടെ ഹഷ്മി വിജയിച്ചത്​.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗസാല ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വെര്‍ജീനിയ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ഇരുപത് വര്‍ഷത്തോളം റിച്ച്‌മോണ്ട് റയ്‌നോള്‍ഡ് കമ്മ്യൂണി കോളേജില്‍ ലിറ്റ്‌റേച്ചര്‍ പ്രൊഫസറായിരുന്നു ഗസാല ഹഷ്മി. ​ 1964 ല്‍ ഹൈദരബാദില്‍ സിയാ ഹഷ്മി, തന്‍വീര്‍ ഹഷ്മി എന്നിവരുടെ മകളായിട്ടാണ് ജനിച്ചത്. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡൻറായിരുന്ന ഗസാലയുടെ പിതാവ്.


ഹഷ്മി ജോര്‍ജിയ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും, അറ്റ്‌ലാന്റാ, എംറോയ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Tags:    
News Summary - Ghazala Hashmi, first muslim senator in Virginia - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.