ഫൊക്കാന കണ്‍‌വന്‍ഷന്‍ കിക്ക്‌ ഓഫ് മാര്‍ച്ച്‌ 17ന് ഹ്യൂസ്റ്റണില്‍

ഹ്യൂസ്റ്റണ്‍: ഫൊക്കാന കണ്‍വന്‍ഷനുള്ള കിക്ക് ഓഫും, സൗത്ത് റീജന്റെ ടാലന്റ് സെര്‍ച്ചും മാര്‍ച്ച്‌ 17 ശനിയാഴ്ച ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. രാവിലെ 10:00 മണി മുതല്‍ നടക്കുന്ന ടാലന്റ് സെര്‍ച്ചില്‍ ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടികള്‍ക്ക് പ്രസംഗം, സംഗീതം, നൃത്തം എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും. മുതിര്‍ന്നവര്‍ക്കായി 56 കളി മത്സരവും ഉണ്ടായിരിക്കും. 
   
ജൂലൈ 5, 6, 7 തിയ്യതികളില്‍ ഫിലഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ഫൊക്കാന കണ്‍വന്‍ഷൻ.ആറ് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് വിജയികള്‍ക്ക് സമ്മാന വിതരണവും ഫൊക്കാന കണ്‍‌വന്‍ഷനുള്ള കിക്ക് ഓഫും നടക്കുക.

യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഫൗണ്ടേഷന്‍  ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, റീജണല്‍ വൈസ് പ്രസിഡന്റ് പൊന്നു പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. രഞ്ജിത്ത് പിള്ള 713 417 7472, ആന്‍ഡ്രൂസ് ജേക്കബ്‌ 713 885 7934, ബോബി കണ്ടത്തില്‍ 832 704 6996, റെനി കവലയില്‍ 281 300 9777, സുനില്‍ മേനോന്‍ 832 613 2252, ജിനു തോമസ്‌ 713 517 6582.
 

Tags:    
News Summary - Federation of Kerala Association in North America -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.