കൊളംബിയന്‍ സര്‍ക്കാറും ഫാര്‍ക് വിമതരും കരാര്‍ ഒപ്പുവെച്ചു

ബാഗോട്ട: അര നൂറ്റാണ്ടിലേറെ നീണ്ട അക്രമത്തിന്‍െറ പാത അവസാനിപ്പിച്ച് തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്സും (ഫാര്‍ക്) സമാധാന കരാറില്‍ ഒപ്പുവെച്ചു. ചരിത്രപ്രധാന നഗരമായ കാര്‍ട്ടജനയില്‍ വെച്ചാണ് കൊളംബിയന്‍ പ്രസിഡന്‍റ് യുവാന്‍ മാന്വല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയും കരാറില്‍ ഒപ്പുവെച്ചത്.  ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കരാര്‍ നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കി. ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം.
കരാര്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമാണ് ഒൗദ്യോഗിക സ്വഭാവം ലഭിക്കുക. അനുകൂലമായി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്നുതന്നെയാണ് ഭൂരിപക്ഷ വിലയിരുത്തല്‍. 1964ല്‍ വിമതര്‍ സര്‍ക്കാറിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ പതിനായിരങ്ങളെയാണ് രാജ്യം കുരുതികൊടുത്തത്.

Tags:    
News Summary - FARC and Colombian Government Announce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.