വാഷിങ്ടൺ: ഫേസ്ബുക്കിലെ ആയിരത്തോളം ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സമൂഹമാധ്യമത്തിലെ ഉള്ളടക്കങ്ങൾ പരിശോധിച്ച് േദ്രാഹകരമായവ നീക്കം ചെയ്യുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച ജീവനക്കാരുടെ വിവരങ്ങളാണ് ചോർന്നതെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
ലൈംഗിക ദൃശ്യങ്ങൾ, വിദ്വേഷപ്രസംഗം, ഭീകരതപ്രചാരണം എന്നിവ നീക്കംചെയ്യുന്ന സോഫ്റ്റ്വെയറിലെ തകരാറാണ് സാമൂഹിക ഫേസ്ബുക്കിന് തിരിച്ചടിയായത്. ഇൗ സോഫ്റ്റ്വെയർ ഉപയോഗിച്ച ഫേസ്ബുക്കിലെ 22 ഡിപ്പാർട്മെൻറിലെ ആയിരത്തോളം ജീവനക്കാരുടെ വിവരങ്ങളാണ് ചോർന്നത്. അനാവശ്യ ഉള്ളടക്കങ്ങൾ വഹിച്ചിരുന്ന ഗ്രൂപ്പുകളുടെ അഡ്മിനിസ്ട്രേറ്റർമാരെ ഇവർ നീക്കം ചെയ്തിരുന്നു. ഇൗ ഗ്രൂപ്പുകളിലെ ആക്ടിവിറ്റി ലോഗിലാണ് ഫേസ്ബുക്ക് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളെത്തിയത്.
സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ച് ഫേസ്ബുക്ക് പ്രസ്താവനയിറക്കി. തകരാർ ശ്രദ്ധയിൽപെട്ടയുടൻ പരിഹരിച്ചതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.