ബർലിൻ: ജി20 ഉച്ചകോടിക്ക് വേദിയാകുന്ന ജർമനിയിലെ ഹാംബർഗിൽ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കുരുമുളകു സ്പ്രേയും പ്രയോഗിച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നീ ലോക നേതാക്കൾ ഹാംബർഗിലെത്തിയ സമയത്താണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലിൽ 74 പൊലീസുകാർക്ക് പരിക്കേറ്റു. നിരവധി പ്രേക്ഷാഭകർക്കും പരിക്കേറ്റതായി മാർച്ച് സംഘടിപ്പിച്ചവരും അറിയിച്ചു.
നരകത്തിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറുമായാണ് ഹാംബർഗിലെ ചരിത്രപ്രസിദ്ധമായ തുറമുഖത്തുനിന്ന് ജി 20 വേദിയിലേക്ക് വ്യാഴാഴ്ച രാത്രിമുതൽ പ്രക്ഷോഭം നടത്തുന്നത്. വേദിക്കടുത്ത് പ്രതിഷേധകരെ പൊലീസ് തടയുകയായിരുന്നു. മാസ്ക് ഒഴിവാക്കാൻ പൊലീസ് ആവശ്യപ്പെെട്ടങ്കിലും ആളുകൾ നിരാകരിച്ചു. ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ ഒരുലക്ഷം ആളുകൾ പെങ്കടുക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഇവരെ നേരിടാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആഗോള മുതലാളിത്ത വ്യവസ്ഥിതിയോടും പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോടുമാണ് പ്രധാന പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.