കോവിഡി​െൻറ ഉത്ഭവം വുഹാൻ ലാബാണെന്നതിന്​ കൂടുതൽ തെളിവുകളു​ണ്ടെന്ന്​ മൈക്ക് പോംപിയോ

വാഷിങ്ടണ്‍: കോവിഡ്​ വൈറസിൻെറ ഉറവിടം വുഹാനിലെ ലബോറട്ടറിയാണ് എന്നതിന് കൂടുതൽ തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കോവിഡ്​ ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് എ.ബി.സി ചാനൽ പരിപാടിയില്‍ പോംപിയോ പറഞ്ഞു. ​െവെറസ്​ വ്യാപനത്തെ ചൈന കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പോംപിയോ പക്ഷേ വൈറസ് മനഃപ്പൂര്‍വം പുറത്തുവിട്ടതാണോ എന്നത്​ പറയാന്‍ വിസമ്മതിച്ചു.                                                      

കോവിഡിൻെറ ഉറവിടം വുഹാനിലെ ലാബാണെന്ന്​  യു.എസ് പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അത് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ്​ ആരോപിച്ചിരുന്നു. 

വൈറസ്​ പരീക്ഷണശാലയിൽ നിന്ന്​ പുറത്തുവിട്ടതാണോ എന്നറിയാൻ അമേരിക്ക ചാരസംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്​. കോവിഡ്​ വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Tags:    
News Summary - "Enormous Evidence" Virus Came From Wuhan Lab: US Secretary Of State -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.