പഹൊവ: നാലു പതിറ്റാണ്ടിനുശേഷം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭൂചലനത്തിനുശേഷം സജീവമായ അഗ്നിപർവതമായ കിലവെയ്യ പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹവും വിള്ളലുകളും കാരണം ഹവായിലെ ബിഗ് െഎലൻഡ് നിവാസികൾ ഭീതിയിൽ. വ്യാഴാഴ്ചയാണ് കിലവെയ്യ അഗ്നി പർവതം പൊട്ടിത്തെറിച്ചത്. ലാവ ജനവാസ മേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ജനങ്ങളെ ഒഴിപ്പിക്കൽ ആരംഭിച്ചിരുന്നു.
ഞായറാഴ്ചയാണ് ദ്വീപിെൻറ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സ്ഫോടനത്തെത്തുടർന്ന് ചർമത്തിൽ അലർജിയും ശ്വാസതടസ്സവും ഉണ്ടാക്കാൻ പോന്ന സൾഫർ ഡൈ ഓക്സൈഡ് പോലുള്ള വിഷവാതകങ്ങളും ദ്വീപിലാകെ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൂനിന്മേൽ കുരുപോലെ രണ്ടു ഭൂകമ്പമുണ്ടായത്. 11.30നുണ്ടായ ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തേതിനു 6.9 ആയിരുന്നു. രണ്ടാമത്തെ ഭൂചലനം നാലു പതിറ്റാണ്ടിനിടെ ഹവായിലുണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണ്.
മുമ്പ് 1975ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പൊട്ടിപ്പുറപ്പെട്ട അതേസ്ഥലമായിരുന്നു പുതിയ ഭൂചലനത്തിെൻറയും പ്രഭവ കേന്ദ്രം. അതുവഴി ലാവയും കുതിച്ചുചാടുന്നുണ്ട്. 38 മീറ്റർ വരെ ഉയരത്തിൽ ലാവയെത്തിയെന്നാണ് റിപ്പോർട്ടുകൾ. ലാവാപ്രവാഹത്തെത്തുടർന്ന് ഇതിനോടകം 2000 േപരെ ഒഴിപ്പിച്ചിട്ടുണ്ട്. ലാവ പരന്നൊഴുകി നഗരത്തിലെ നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. ഹവായ് നാഷനല്‍ ഗാര്‍ഡിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.