മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിച്ചു; ഡോക്ടർക്ക് 17 വര്‍ഷം തടവ്

ഒക്‌ലഹോമ: മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിൽ യു.എസിലെ ഒക്‌ലഹോമ സിറ്റിയിലെ ഡോക്ടർക്ക് 17 വർഷം തടവ്. കാര്‍ഡിയോളജിസ്റ്റ് ഡോ. ബ്രയാന്‍ പെറിയെ ആണ് 17 വര്‍ഷത്തെ തടവിന് ഒക്‌ലഹോമ കോടതി ശിക്ഷിച്ചത്. 21,000 ഡോളര്‍ പിഴയും അടക്കണം.

 

2018 ഒക്ടോബറിലാണ് സംഭവം. നൈറ്റ് പാര്‍ട്ടിക്കു ശേഷം മദ്യപിച്ചു കാറോടിച്ച് പോകവെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിക്കളസ് എന്ന യുവാവിനെ ഇടിക്കുകയായിരുന്നു. ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയും ചെയ്തു. കേസില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

1992 മുതല്‍ നിരവധി തവണ മദ്യപിച്ചു വാഹന മോടിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസെടുത്ത രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ദയ അര്‍ഹിക്കാത്ത കുറ്റമാണ് ഡോക്ടര്‍ ചെയ്തതെന്നും, യുവാവിനെ കുടുംബത്തിനും നാലു വയസ്സുള്ള മകള്‍ക്കും നഷ്ടപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കാണെന്നും . ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വാദമുഖങ്ങള്‍ നിരത്തി സമര്‍ഥിച്ചു.

തന്‍റെ രണ്ടു മക്കളോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ശിഷ്ട ജീവിതം മദ്യപാനത്തിനെതിരെ പോരാടാൻ മാറ്റിവയ്ക്കാമെന്നുമുള്ള ഡോക്ടറുടെ അപേക്ഷ കോടതി പരിഗണിച്ചില്ല.

Tags:    
News Summary - Drunk driving Oklahoma doctor sentenced to 17 years-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.