പ്രക്ഷോഭകരെ കൊല്ലരുതെന്ന് ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലായിരുന്നു യു.എസ് പ്ര സിഡന്‍റിന്‍റെ പ്രസ്താവന.
ഇറാന്‍റെ നേതാക്കളോട് - പ്രക്ഷോഭകരെ കൊല്ലരുത്. ആയിരക്കണക്കിന് ആളുകളെ നിങ്ങൾ ഇ തിനോടകം കൊല്ലുകയോ തടവിലിടുകയോ ചെയ്തു, ലോകം ഇതെല്ലാം കാണുന്നുണ്ട്. അതിലും പ്രധാനമായി, അമേരിക്ക നിങ്ങളെ നിരീക്ഷ ിക്കുന്നു. ഇന്‍റർനെറ്റ് പുനസ്ഥാപിച്ച് പ്രക്ഷോഭകരെ സ്വതന്ത്രരാക്കൂ! നിങ്ങളുടെ മഹത്തായ ഇറാൻ ജനതയെ കൊല്ലുന്നത് നിർത്തുക! -എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
To the leaders of Iran - DO NOT KILL YOUR PROTESTERS. Thousands have already been killed or imprisoned by you, and the World is watching. More importantly, the USA is watching. Turn your internet back on and let reporters roam free! Stop the killing of your great Iranian people!
— Donald J. Trump (@realDonaldTrump) January 12, 2020
യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്‍റെ കുറ്റസമ്മതം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. സർവകലാശാല വിദ്യാർഥികളാണ് ആദ്യം തെരുവിലിറങ്ങിയത്. നേരത്തെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.