വാഷിങ്ടൺ: മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമത്തിനായിരിക്കും തെൻറ സർക്കാറിെൻറ ശ്രമമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്.
നല്ല ട്രാക്ക് റെക്കോഡുള്ളവരെ മാത്രമാണ് അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. കുടിയേറ്റ കാര്യത്തിൽ എന്ത് നിയമം വന്നാലും അതിൽ മികവ് എന്ന പദം ചേർക്കണം. 21ാം നൂറ്റാണ്ടിൽ വിജയിക്കാൻ നമുക്കതാവശ്യമാണ്. കാനഡയിലും ആസ്ട്രേലിയയിലും നിലവിലുള്ള കുടിയേറ്റ നിയമങ്ങൾ അങ്ങനെയുള്ളതാണ് -പ്രസിഡൻറ് തെൻറ ആശയം പങ്കുവെച്ചു. ട്രംപിെൻറ നിർദേശം കോൺഗ്രസ് അംഗങ്ങളിൽ പലരും പിന്തുണച്ചു. എന്നാൽ നിലവിലുള്ള നിയമത്തിൽ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ കോൺഗ്രസ് അംഗം കെവിൻ മക്കാർത്തി പരിഷ്കരണങ്ങൾ മൂന്ന് കാര്യങ്ങളിൽ ഉൗന്നിയാവണമെന്നഭിപ്രായപ്പെട്ട് സംസാരിച്ചപ്പോഴാണ് ട്രംപ് ഇടപെട്ട് ഇക്കാര്യം പറഞ്ഞത്. കുടിയേറ്റക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന നിയമം, അതിർത്തി സുരക്ഷ, ചങ്ങലകളായുള്ള കുടിയേറ്റം എന്നിവ പരിഗണിച്ചാവണം പുതിയ നിയമമെന്നായിരുന്നു മക്കാർത്തിയുടെ അഭിപ്രായപ്രകടനം.
മെക്സിക്കൻ കുടിയേറ്റം അവസാനിപ്പിക്കാനുള്ള കാര്യങ്ങളും നിയമത്തിലുണ്ടാകണമെന്ന് ട്രംപ് സൂചന നൽകി. അടുത്ത ദിവസങ്ങളിൽ കുടിയേറ്റം സംബന്ധിച്ച നിയമ നിർമാണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പിന്തുണതേടിയാണ് കോൺഗ്രസിലെ വിവിധ പാർട്ടി അംഗങ്ങളെ കൂടിയാലോചനക്ക് ക്ഷണിച്ചത്. പാർട്ടിക്ക് മുമ്പ് രാജ്യത്തിന് പരിഗണന നൽകണമെന്ന് അംഗങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. യോഗം വിജയകരമായിരുന്നതായി വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.